Tuesday, March 17, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമുസ്‍ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു: എം.കെ മുനീറിന് ഇത്തവണ സീറ്റില്ല

മുസ്‍ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു: എം.കെ മുനീറിന് ഇത്തവണ സീറ്റില്ല

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള മുസ്‍ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പാണക്കാട് വെച്ചാണ് സാദിഖലി തങ്ങൾ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. പി.കെ കുഞ്ഞാലികുട്ടി മലപ്പുറത്തും കെ.എം ഷാജി വേങ്ങരയിലും മത്സരിക്കും. എം.കെ മുനീറിന് ഇത്തവണ സീറ്റില്ല. മുനീറിന് പകരം കോഴിക്കോട് സൗത്തില്‍ ഫൈസൽ ബാബു മത്സരിക്കും. പേരാമ്പ്ര ഫാത്തിമ തെഹ്ലിയയും മത്സരിക്കും.

അതേസമയം, കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഉടന്‍ പ്രഖ്യാപിക്കും. 50ലധികം പേരുടെ പട്ടിക പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. അതിനിടെ, സ്ഥാനാർഥിത്വത്തിൽ പ്രതിസന്ധി തുടരുകയാണ്.പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിയെ മാറ്റരുതെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. യാക്കോബായ സഭയെ പിണക്കരുതെന്ന നിലപാടിലാണ് ചെന്നിത്തല.ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ കൊച്ചിയിൽ മത്സരിപ്പിക്കാമെന്നാണ് ധാരണ. അതിനിടെ, കണ്ണൂരിൽ മത്സരിക്കുമെന്നതില്‍ ഉറച്ച് കെ.സുധാകരൻ.രമേശ് ചെന്നിത്തല നേരിട്ടെത്തി ചർച്ച നടത്തിയിട്ടും സുധാകരൻ വഴങ്ങിയില്ല.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments