Saturday, March 21, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsആർജെഡി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച  വി. സുരേന്ദ്രൻ പിള്ള രാജി പിൻവലിച്ചു

ആർജെഡി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച  വി. സുരേന്ദ്രൻ പിള്ള രാജി പിൻവലിച്ചു

തിരുവനന്തപുരം: ആർജെഡി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച മുൻ മന്ത്രി വി. സുരേന്ദ്രൻ പിള്ള രാജി പിൻവലിച്ചു. സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ് കുമാർ ആവശ്യപ്പെട്ടതനുസരിച്ച് രാജി പിൻവലിച്ചതായി അദ്ദേഹം അറിയിച്ചു. തൊഴിലാളി സംഘടനയായ ജനതാ ലേബർ യൂണിയന്റെ അധ്യക്ഷ പദവിയിൽ നിലവിൽ തുടരുമെന്നും അദ്ദേഹം വാർത്ത കുറിപ്പിൽ വ്യക്തമാക്കി. ആർജെഡിയെ മുന്നണിയിൽ അവഗണിക്കുന്നു എന്ന തോന്നൽ കൊണ്ടാണ് രാജിവെച്ചതെന്നും തീരുമാനം തെറ്റായിരുന്നുവെന്നും സുരേന്ദ്രൻ പിള്ള വ്യക്തമാക്കി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments