കൊച്ചി: കേരളത്തിൽ സിപിഎം- ബിജെപി ഡീലെന്ന് വി.ഡി സതീശൻ. 10 സീറ്റുകളിലാണ് ഇത്തരത്തിൽ ഡീൽ ഉറപ്പിച്ചതെന്നും സതീശൻ. എന്നാൽ മണ്ഡലങ്ങൾ ഏതെന്ന് പറയാൻ അദ്ദേഹം തയാറായില്ല. പാലക്കാട്ട് സിപിഎം ദുർബലനായ സ്ഥാനാർഥിയെ നിർത്തി ബിജെപിയ്ക്ക് സീറ്റ് നൽകാൻ നോക്കുന്നു. പാർട്ടി ദുർബലരായ സ്ഥാനാർത്ഥിയെ നിർത്തിയ സ്ഥലത്തെല്ലാം അതുതന്നെയാണ്. ബിജെപിയുമായി അവിഹിതബന്ധം ഉണ്ടാക്കിയത് സിപിഎം ആണ്. ട്വന്റി 20 ദുർബലരായ സ്ഥാനാർഥിയെ നിർത്തിയിരിക്കുന്നത് സിപിഎമ്മിനെ സഹായിക്കാനാണ്. മുഖ്യമന്ത്രി ഇരട്ടചങ്കൻ അല്ലെന്നും 90 ഡിഗ്രി വളഞ്ഞു നിൽക്കുന്ന മുഖ്യമന്ത്രിയാണെന്നും സതീശൻ കുറ്റപ്പെടുത്തി.
കേരളത്തിൽ സിപിഎം- ബിജെപി ഡീലെന്ന് വി.ഡി സതീശൻ
RELATED ARTICLES



