Sunday, March 22, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅമ്പലപ്പുഴയെ കുറിച്ച് വിജയരാഘവന് അറിയില്ലെന്ന് ജി. സുധാകരൻ

അമ്പലപ്പുഴയെ കുറിച്ച് വിജയരാഘവന് അറിയില്ലെന്ന് ജി. സുധാകരൻ

ആലപ്പുഴ: സിപിഎം നേതാവും പിബി അംഗവുമായ എ.വിജയരാഘവന് മറുപടിയുമായി ജി.സുധാകരൻ. വിജയരാഘവൻ 10 യോഗത്തിൽ പ്രസംഗിച്ചാൽ തനിക്ക് 5000 വോട്ട് കൂടും. ആ രീതിയിലാണ് പ്രസംഗം. അമ്പലപ്പുഴയെ കുറിച്ച് വിജയരാഘവന് അറിയില്ല. കമ്മിറ്റി കൂടാൻ വന്ന പരിചയം മാത്രമാണുള്ളതെന്നും സുധാകരൻ പറഞ്ഞു.


മരിക്കുന്നത് വരെ എംഎൽഎ ആകണമെന്ന ആഗ്രഹം നടക്കാത്തതുകൊണ്ടാണ് ജി.സുധാകരൻ പാർട്ടി വിട്ടത് എന്നായിരുന്നു വിജയരാഘവന്റെ വിമർശനം. ചരിത്രത്തിലാദ്യമായാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഉദ്ധരിച്ച് ഒരാൾ വലതുപക്ഷത്തേക്ക് പോകുന്നത്. ജി.സുധാകരൻ തലകീഴായാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചത്. സുധാകരൻ തെറ്റായ വഴിക്ക് പോയപ്പോൾ അത് സംഭവിക്കാതിരിക്കാൻ തങ്ങൾ ശ്രമിച്ചിരുന്നുവെന്നും വിജയരാഘവൻ പറഞ്ഞിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments