കോമാളി വേഷംകെട്ടി നടക്കുന്നെന്ന തോമസ് ഐസക്കിന്‍റെ പരിഹാസത്തിന് മറുപടിയുമായി രമേഷ് പിഷാരടി. സംസ്കാരം സമരം ചെയ്താല്‍ കിട്ടുന്ന കാര്യമല്ല. നാടകത്തില്‍ കൂടി രാഷ്ട്രീയം പ്രചരിപ്പിച്ചവരാണവര്‍. എന്തുകൊണ്ടാണ് ഇപ്പോള്‍ അസഹിഷ്ണുതയെന്നും പിഷാരടി. മുതിര്‍ന്ന നേതാവിനോട് ഒപ്പത്തിനൊപ്പം പറയാനില്ലെന്നും പിഷാരടി പറഞ്ഞു.
കോമാളി വേഷം കെട്ടി നടക്കുന്ന നടന്മാരെ നിർത്താതെ ജനകീയ പിന്തുണയുള്ള ആരെയെങ്കിലും നിർത്തണമായിരുന്നു’ എന്നായിരുന്നു തോമസ് ഐസക്കിന്റെ വിമര്‍ശനം. ജനങ്ങൾക്ക് അംഗീകാരമുള്ള സ്ഥാനാർഥികളൊക്കെ ഉണ്ട്. ഇങ്ങനെയൊക്കെ കോമാളി വേഷം കെട്ടി നടക്കുന്ന നടന്മാരെയൊക്കെ പിടിച്ച് മല്‍സരിപ്പിച്ചിട്ട് അയ്യോ ഞങ്ങൾക്ക് വോട്ട് കിട്ടുന്നില്ല, ഞങ്ങളുടെ വോട്ട് ദേ എൽഡിഎഫ് ഭിന്നിപ്പിക്കാൻ പോകുന്നു എന്ന് പറഞ്ഞു നടന്നിട്ട് വല്ല കാര്യവും ഉണ്ടോ’ എന്നായിരുന്നു തോമസ് ഐസക്കിന്‍റെ ആക്ഷേപം.



