തിരുവനന്തപുരം: തിരുവനന്തപുരം: നേമം നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ കോടിക്കണക്കിന് രൂപയുടെ ആസ്തിവിവരങ്ങൾ മറച്ചുവെച്ചതായി പരാതി. 200 കോടിയുടെ ബംഗ്ലാവ് സത്യവാങ്മൂലത്തിൽ ഇല്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് കോൺഗ്രസ് നൽകിയ പരാതിയിൽ പറയുന്നു. ബംഗളൂരുവിലെ കോറമംഗല തേർഡ് ബ്ലോക്കിലുള്ള 49,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പടുകൂറ്റൻ ബംഗ്ലാവ് അദ്ദേഹം സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് കോൺഗ്രസിന്‍റെ ആരോപണം.
രാജീവ് ചന്ദ്രശേഖർ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ കോടിക്കണക്കിന് രൂപയുടെ ആസ്തിവിവരങ്ങൾ മറച്ചുവെച്ചതായി പരാതി
RELATED ARTICLES



