Tuesday, March 24, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമുഖ്യമന്ത്രിക്ക് സമനില തെറ്റിയിരിക്കുകയാണെന്ന് കെ.സി വേണുഗോപാൽ

മുഖ്യമന്ത്രിക്ക് സമനില തെറ്റിയിരിക്കുകയാണെന്ന് കെ.സി വേണുഗോപാൽ

ആലപ്പുഴ: മുഖ്യമന്ത്രിക്ക് സമനില തെറ്റിയിരിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണു​ഗോപാൽ എംപി. ഭാ​ഷാപ്രയോ​ഗങ്ങളുടെ നിർവചനം കണ്ടെത്താനാണ് ഇപ്പോൾ സിപിഎം ശ്രമിക്കുന്നതെന്നും കെ.സി വേണു​ഗോപാൽ പറഞ്ഞു. കോന്നിയിലെ പ്രസം​ഗത്തിനിടെ പ്രവർത്തകനോടുള്ള മുഖ്യമന്ത്രിയുടെ പെരുമാറ്റത്തെക്കുറിച്ചായിരുന്നു കെ.സി വേണു​ഗോപാലിന്റെ പ്രതികരണം.

അതേസമയം വീട്ടിൽ പോയി ചോദിക്കെന്ന പരാമർശത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി രം​ഗത്തെത്തി. ചില മര്യാദകൾ പാലിക്കേണ്ടതാണ്, അത് പാലിക്കാത്തതിന് മറുപടി നൽകിയെന്നെ ഉള്ളൂ. തനിക്കല്ല സമനില തെറ്റിയതെന്നും സമനില തെറ്റിയത് ആർക്കാണെന്ന് കാണമല്ലോ എന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടിയിൽ മര്യാദ വേണ്ടെന്നാണ് കെ.സി വേണു​ഗോപാലിന് തോന്നുന്നതെങ്കിൽ കുഴപ്പമില്ലെന്നും പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments