Tuesday, March 24, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകേരളത്തിൽ UDFന് അനുകൂല സാഹചര്യമെന്ന് രമേശ് ചെന്നിത്തല

കേരളത്തിൽ UDFന് അനുകൂല സാഹചര്യമെന്ന് രമേശ് ചെന്നിത്തല

കേരളത്തിൽ UDFന് അനുകൂല സാഹചര്യം. 100 സീറ്റിലേറെ നേടി അധികാരത്തിൽ വരും. ഈ സർക്കാർ എങ്ങനെയെങ്കിലും പോയാൽ മതിയെന്ന് ജനം ആഗ്രഹിക്കുന്നു. 10 വർഷം കഴിയുമ്പോൾ സംസ്ഥാനം നേരിടുന്നത് ഗുരുതര തകർച്ച.

ശബരിമലയിലെ സ്വർണക്കൊള്ളയിൽ സ്വർണം കട്ടവരെ സംരക്ഷിക്കുന്ന നിലപാട് ആണ് സർക്കാർ സ്വീകരിച്ച് വരുന്നത്. പ്രധാന പ്രതികൾ എല്ലാം പുറത്ത്. പ്രതികളെ രക്ഷപ്പെടുത്താൻ സർക്കാർ ബോധപൂർവമായ ശ്രമം നടത്തിയെന്നും ചെന്നിത്തല ആരോപിച്ചു.

സർക്കാർ മുൻകൈ എടുത്ത് പ്രതികൾക്ക് ജാമ്യം കിട്ടാൻ അവസരം ഒരുക്കി. ശബരിമല യുവതി പ്രവേശം, ഭക്തജനങ്ങൾക്ക് ഒപ്പമെന്ന് കള്ള പ്രചാരണം നടത്തി. ശബരിമലയിൽ യുവതികളെ കയറ്റാം എന്ന നിലപാടിൽ തന്നെയാണ് സർക്കാർ.

PDP യുടെ പിന്തുണയെ പറ്റി സിപിഐഎം എന്താണ് പറയുന്നത്. ഭൂരിപക്ഷ വർഗീയത കത്തിക്കാനാണ് സിപിഐഎം ശ്രമം. ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കാനാണ് സിപിഐഎം ശ്രമിക്കുന്നത്. ഭൂരിപക്ഷ വർഗീയതയുടെ കാർഡ് കളിക്കാൻ സിപിഐഎം തീരുമാനിച്ചിറങ്ങിയിരിക്കുന്നു കഴിഞ്ഞതവണ ന്യൂനപക്ഷമായിരുന്നെങ്കിൽ ഇത്തവണ ഭൂരിപക്ഷ പ്രീണനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments