Saturday, March 28, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഒമാനിൽ നിന്ന് കേരള സെക്ടറുകളിലേക്കു ള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധന

ഒമാനിൽ നിന്ന് കേരള സെക്ടറുകളിലേക്കു ള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധന

മസ്‌കത്ത്: ഒമാനിൽ നിന്ന് കേരള സെക്ടറുകളിലേക്ക് സർവീസുകൾ കുറഞ്ഞതോടെ കുതിച്ചുയർന്ന് ടിക്കറ്റ് നിരക്ക്. ഈ മാസം 28 വരെ മസ്‌കത്തിൽ നിന്നും കേരള സെക്ടറുകളിലേക്കുള്ള സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയിരുന്നു. മസ്‌കത്തിൽ നിന്ന് കോഴിക്കോട്ടേക്ക് സലാം എയറിൽ ഈ മാസം 27 വരെ ടിക്കറ്റ് ലഭ്യമല്ല. ഇൻഡിഗോയുടെയും ഒമാൻ എയറിന്റെയും കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് പ്രവാസികളുടെ നടുവൊടിക്കുന്നതാണ്.

എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയിരിക്കുന്നതോടെ മലയാളി പ്രവാസികൾക്ക് ഇൻഡിഗോ, സലാം എയർ, ഒമാൻ എയർ വിമാനങ്ങളെ ആശ്രയിക്കേണ്ടിവരികയാണ്. എന്നാൽ മസ്‌കത്തിൽ നിന്ന് കോഴിക്കോട്ടേക്ക് സലാം എയറിൽ ഈ മാസം 27 വരെ ടിക്കറ്റ് ലഭ്യമല്ല. ഇൻഡിഗോയുടെയും ഒമാൻ എയറിന്റെയും കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെയാണ് വർധിച്ചത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments