Thursday, March 26, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsശബരിമല കൊടിമര പുനഃപ്രതിഷ്ഠയിൽ പ്രഥമദൃഷ്ട്യാ ക്രമക്കേട് നടന്നിട്ടില്ലെന്ന് വിജിലന്‍സ്

ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിൽ പ്രഥമദൃഷ്ട്യാ ക്രമക്കേട് നടന്നിട്ടില്ലെന്ന് വിജിലന്‍സ്

കൊച്ചി: ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിൽ പ്രഥമദൃഷ്ട്യാ ക്രമക്കേട് നടന്നിട്ടില്ലെന്ന് വിജിലന്‍സ്. ത്വരിതാന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതി അംഗീകരിച്ചു. കേസെടുക്കാന്‍ തെളിവുകളില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന് പിന്നാലെ വിഷയം ഹൈക്കോടതി ദേവസ്വം ബെഞ്ച് തീര്‍പ്പാക്കി.

കൊടിമര നിര്‍മാണത്തിനായി സംഭാവനയായി ലഭിച്ചത് 412 ഗ്രാം സ്വര്‍ണമാണെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. മുഴുവന്‍ സ്വര്‍ണവും വാചിവാഹന, അഷ്ടദിക് പാലകരുടെ നിര്‍മാണത്തിന് ഉപയോഗിച്ചു. സംഭാവന നല്‍കിയ നടന്മാര്‍ അടക്കം 23 പേരുടെ മൊഴിയെടുത്തു. 4 പേരുടെ വിശദാംശങ്ങള്‍ കണ്ടെത്താനായില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. മോഹന്‍ലാല്‍, രഞ്ജി പണിക്കര്‍, പ്രിയദര്‍ശന്‍, ഷാജി കൈലാസ്, സുരേഷ് ഗോപി എന്നിവരടക്കം 27പേരാണ് സംഭാവന നല്‍കിയിരുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments