കെ സുധാകരനെ കണ്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പറഞ്ഞു തീർത്തു പോകുന്നവരാണ് ഞങ്ങളെന്ന് കെ സുധാകരൻ പറഞ്ഞു. താൻ പേരാവൂരിൽ പ്രചാരണത്തിന് താൻ പോകില്ലെന്ന് ആര് പറഞ്ഞുവെന്ന് സുധാകരൻ ചോദിച്ചു.
നേരത്തെതേക്കാൾ ലാഘവമുള്ള സാഹചര്യമാണ് പേരാവൂരിൽ തമ്മിൽ കാണാൻ വൈകിയില്ല. രണ്ടുപേരും തിരക്കിലായിരുന്നു. ഐ ആം ഫുള്ളി ഹാപ്പി. ഞങ്ങൾ തമ്മിൽ ഒരു പിണക്കവും ഉണ്ടായിരുന്നില്ല. നിങ്ങൾ വിചാരിക്കുന്ന ബന്ധമല്ല ഞങ്ങൾ തമ്മിൽ സണ്ണി ജോസഫ് തന്റെ സ്വന്തമെന്നും കെ സുധാകരൻ ചൂണ്ടിക്കാട്ടി.
കെ സുധാകരൻ എന്റെ നേതാവെന്ന് സണ്ണി ജോസഫ് പറഞ്ഞു. എന്നെ ഡി സി സി പ്രസിഡന്റും കെ പി സി സി പ്രസിഡന്റും ആക്കിയത് കെ സുധാകരൻ. ഒരു ജ്യേഷ്ഠ സഹോദരന്റെ സ്നേഹം എല്ലായിപ്പോഴും എനിക്ക് സുധാകരൻ തന്നിട്ടുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.



