Friday, March 27, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷനേതാവ്

മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. നാല് വോട്ടിന് വേണ്ടി എന്ത് നിലപാടും സ്വീകരിക്കുന്നത് മുഖ്യമന്ത്രിയാണ്. ഭൂരിപക്ഷ പ്രീണനമാണ് മുഖ്യമന്ത്രി നടത്തുന്നത്. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും പ്രോത്സാഹിപ്പിച്ച വ്യക്തിയാണ് മുഖ്യമന്ത്രി. ഹിന്ദുവിൽ പോയി മലപ്പുറത്തിനെതിരെ അഭിമുഖം നൽകി. ജമാഅത്തെ ഇസ്‌ലാമിയെ സ്വാഗതം ചെയ്ത പാർട്ടി സെക്രട്ടറിയാണ് പിണറായി. എന്നിട്ട് ജമാഅത്തുമായി ഒരു ബന്ധവുമില്ല എന്ന് നുണ പറഞ്ഞുവെന്നും സതീശൻ ആരോപിച്ചു.


നാല് വോട്ടിനുവേണ്ടി ശബരിമല യുവതീ പ്രവേശനത്തിൽ നിലപാട് മാറ്റി. പാർലമെൻറ് തെരഞ്ഞെടുപ്പിന് ശേഷം എല്ലാ വീട്ടിലും കയറി മാപ്പ് ചോദിച്ചു. ശബരിമല സ്വർണക്കൊള്ളയിൽ പ്രതികളായ സിപിഎമ്മുകാർക്കെതിരെ നടപടിയെടുത്തോ? എന്നിട്ട് ഇപ്പോൾ രാഹുൽ ഗാന്ധിയെ കുറ്റം പറയുകയാണ്. ബിജെപി എല്ലാ ആഴ്ചയും പ്രതിഷേധം നടത്തുന്നത് തന്റെ വീട്ടിലേക്കാണ്. മോദിയുടെ അനിയനാണ് കേരളം ഭരിക്കുന്നത്. എല്ലാ ഏകാധിപതികളും ഭീരുക്കളാണ്. പിണറായി ഭീരുവായ മുഖ്യമന്ത്രിയാണെന്നും സതീശൻ ആരോപിച്ചു

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments