Monday, March 30, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപാർട്ടിക്കുള്ളിൽ ജനാധിപത്യത്തിന് വേണ്ടി പോരാടിയ ആളുകളാണ് പി.കെ ശശിയും താനുമെന്ന് ശശി തരൂർ

പാർട്ടിക്കുള്ളിൽ ജനാധിപത്യത്തിന് വേണ്ടി പോരാടിയ ആളുകളാണ് പി.കെ ശശിയും താനുമെന്ന് ശശി തരൂർ

പാലക്കാട്: പാർട്ടിക്കുള്ളിൽ ജനാധിപത്യത്തിന് വേണ്ടി പോരാടിയ ആളുകളാണ് പി.കെ ശശിയും താനുമെന്ന് ശശി തരൂർ എം.പി. രണ്ട് പേരും പോരാട്ടത്തിൽ പരാജയപ്പെട്ടു. തന്നെ പാർട്ടി പ്രവർത്തക സമിതി അംഗമാക്കിയപ്പോൾ പി.കെ ശശിയെ പാർട്ടി പുറത്താക്കുകയാണ് ചെയ്തതെന്നും ശശി തരൂർ പറഞ്ഞു. ഒറ്റപ്പാലത്തെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലായിരുന്നു തരൂരിന്റെ പ്രസംഗം.

അതേസമയം, യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്നെത്തും. പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലാണ് ഇന്ന് പര്യടനം. നാളെ കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് പര്യടനം ക്രമീകരിച്ചിരിക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ള ചര്‍ച്ചയായിരിക്കെ നാളെ ഉച്ചക്ക് അടൂര്‍ മുതല്‍ പന്തളം വരെ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയുണ്ട്. റാന്നിയിലും ആറന്‍മുളയിലും രാഹുല്‍ ഗാന്ധിയെത്തും. മുന്നണികളുടെ പ്രകടനപത്രികകളും ഈ ആഴ്ച പുറത്തിറക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments