കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരള സന്ദര്‍ശന വേളയില്‍ ശബരിമല സ്വര്‍ണക്കൊള്ളയെക്കുറിച്ച് പ്രതികരിക്കാതിരുന്നത് ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഡീലിന്റെ ഭാഗമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.
പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ വന്നപ്പോള്‍ ശബരിമല സ്വര്‍ണക്കൊള്ളയെക്കുറിച്ച് പൂര്‍ണ നിശബ്ദത പാലിച്ചു. ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രിക്ക് അറിയില്ല എന്നു വരെ തോന്നി. അയ്യപ്പന്റെ സ്വര്‍ണം കട്ടവരെല്ലാം കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള പഴുതുകള്‍ നോക്കിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ അതിനു വേണ്ടി എല്ലാ ഒത്താശയും ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ഏത് ധാരണയുടെ അടിസ്ഥാനത്തിലാണ് ശബരിമല വിഷയം ഒരു വിഷയമല്ലാതാക്കി പ്രധാനമന്ത്രി മാറ്റിയത്? കേരളത്തിൽ മുഴുവനുള്ള ബിജെപി-സിപിഎം ധാരണയുടെ ഭാഗമായി, സിപിഎമ്മിനെ നോവിക്കേണ്ട എന്ന തീരുമാനത്തിന്റെ ഭാഗമായിട്ട് തന്നെയല്ലേ?



