Tuesday, March 31, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsനേമത്ത് എസ്‍ഡിപിഐ പിന്തുണ തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി

നേമത്ത് എസ്‍ഡിപിഐ പിന്തുണ തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നേമത്ത് എസ്‍ഡിപിഐ പിന്തുണ തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വസ്തുത വിരുദ്ധമായ കാര്യമാണത്. വി.ശിവൻകുട്ടിയും വ്യക്തിപരമായി പിന്തുണ അഭ്യർഥിച്ചിട്ടില്ല. രാഷ്ട്രീയമായി യോജിപ്പില്ലാത്ത ചിലർ തങ്ങൾക്ക് വോട്ട് ചെയ്തിട്ടുണ്ടാകാം. ഏതെങ്കിലും വർഗീയതയുമായി ബന്ധവും ഉണ്ടാക്കിയിട്ടില്ലെന്നും എൽഡിഎഫിന്‍റെ ശുദ്ധമായ വർഗീയ വിരുദ്ധ നിലപാടാണ് അതെന്നും പിണറായി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.

ബിജെപി ജയിച്ചുകൂടാ എന്ന് ആഗ്രഹിക്കുന്ന ഒരുപാട് ശക്തികളുണ്ട്. രാഷ്ട്രീയമായി യോജിപ്പില്ലാത്ത സഹകരിക്കാത്ത ചിലർ തങ്ങൾക്ക് വോട്ട് ചെയ്തിട്ടുണ്ടാകാം. ബിജെപി പരാജയപ്പെടണം എന്ന് ആഗ്രഹിച്ചവരാണ് അവരെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍‌ത്തു. എസ്‍ഡിപിഐ വോട്ട് വേണ്ടെന്ന ബിനോയ് വിശ്വത്തിന്‍റെ പരാമർശത്തെ മുഖ്യമന്ത്രി പരിഹസിച്ചു. അങ്ങനെ പറയണമെങ്കിൽ അദ്ദഹത്തിന്‍റെ കയ്യിൽ നിന്ന് എഴുതി വാങ്ങണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഓരോരുത്തർക്കും ഓരോ അഭിപ്രായം അല്ലേ പറയാനുണ്ടാവുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments