Thursday, April 2, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഎൽഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രകടനപത്രികൾ ഇന്ന് പുറത്തിറക്കും

എൽഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രകടനപത്രികൾ ഇന്ന് പുറത്തിറക്കും

തിരുവനന്തപുരം:സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ഏഴ് നാൾ മാത്രം ബാക്കി നിൽക്കെ പ്രചാരണം ഉച്ചസ്ഥായിയിൽ. പ്രവർത്തകർക്കാവേശം കൂട്ടി എൽഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രകടനപത്രികൾ ഇന്ന് പുറത്തിറക്കും. പ്രിയങ്കാ ഗാന്ധി അടക്കമുള്ള
വിവിധ പാർട്ടികളുടെ താര പ്രചാരകർ ഇന്ന് കേരളത്തിലുണ്ട്.

പരസ്പരം കൊണ്ടും കൊടുത്തുമുള്ള തെരഞ്ഞെടുപ്പ് പ്രചാരണ ദിവസങ്ങളാണ് കടന്നുപോയത്. ഉരുളക്കുപ്പേരി പോലെയുള്ള മറുപടികൾ, സംവാദങ്ങൾ, ആരോപണ പ്രത്യാരോപണങ്ങൾ…സംഭവ ബഹുലമായിരുന്നു കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കഴിഞ്ഞ ദിവസങ്ങൾ. ഇനി പ്രചാരണത്തിന്റെ അവസാന ഏഴു ദിവസങ്ങൾ. ഇതുവരെ വന്നതിൽ കൂടുതൽ ഒന്നുമില്ല ഇനി വരാനെന്ന് കരുതി കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ ആശ്വസിക്കില്ല. കാരണം അവർക്കറിയാം അവസാന ദിവസങ്ങളാണ് പണി മുഴുവൻ നടക്കുന്നതെന്ന്. ഡീലും വയനാടും ചെറ്റത്തരവും സംവാദവും എല്ലാം വന്നുപോയെങ്കിൽ ഇനി വരാനുള്ളത് അതുക്കും മേലെയാകാം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments