Thursday, April 2, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsയുഡിഎഫ് പ്രകടന പത്രിക 'ഇന്ദിരാ ഗ്യാരന്റി' പുറത്തിറക്കി

യുഡിഎഫ് പ്രകടന പത്രിക ‘ഇന്ദിരാ ഗ്യാരന്റി’ പുറത്തിറക്കി

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി യുഡിഎഫ് പ്രകടന പത്രിക ‘ഇന്ദിരാ ഗ്യാരന്റി’ പുറത്തിറക്കി. ക്ഷേമ പെൻഷനുകൾ വർധിപ്പിക്കുന്നതിനൊപ്പം സ്ത്രീകൾക്കും യുവാക്കൾക്കും കർഷകർക്കും മുൻഗണന നൽകുന്ന നിരവധി സുപ്രധാന പ്രഖ്യാപനങ്ങളാണ് പത്രികയിലുള്ളത്. ഉമ്മൻചാണ്ടിയുടെ പേരിൽ സൗജന്യ ആരോഗ്യ ഇൻഷുറൻസും, സംസ്ഥാനത്ത് സമാധാനം ഉറപ്പാക്കാൻ പ്രത്യേക വകുപ്പും പത്രിക വിഭാവനം ചെയ്യുന്നു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഢിയാണ് പത്രിക പുറത്തിറക്കിയത്.

ക്ഷേമ പെൻഷനുകൾ 3000 രൂപയായി വർധിപ്പിക്കുമെന്നും, സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്നും പത്രിക വാഗ്ദാനം ചെയ്യുന്നു. എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപവരെയുള്ള സൗജന്യ ‘ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്’ പദ്ധതി നടപ്പിലാക്കും എന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. കൂടാതെ, സാമൂഹിക സുരക്ഷാ പെൻഷൻ ഔദാര്യത്തിനു പകരം അവകാശമാക്കുന്നതിനായി നിയമം കൊണ്ടുവരുമെന്നും പത്രികയിൽ വ്യക്തമാക്കുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments