Friday, April 3, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപുതുയുഗ കേരളത്തിനുള്ള ജനകീയ മാനിഫെസ്റ്റോയുമായാണ് യു.ഡി.എഫ്. തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് പ്രതിപക്ഷ നേതാവ്

പുതുയുഗ കേരളത്തിനുള്ള ജനകീയ മാനിഫെസ്റ്റോയുമായാണ് യു.ഡി.എഫ്. തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പുതുയുഗ കേരളത്തിനുള്ള ജനകീയ മാനിഫെസ്റ്റോയുമായാണ് യു.ഡി.എഫ്. തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പത്തുവർഷത്തെ പിണറായി വിജയന്റെ ഇരുണ്ടകാലം തകർത്തുതരിപ്പണമാക്കിയ കേരളത്തെ വീണ്ടെടുക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. എവിടെയൊക്കെ ഈ സർക്കാർ പരാജയപ്പെട്ടോ അവിടെയൊക്കെ കേരളത്തെ രക്ഷിക്കാനുള്ള ബദൽ പദ്ധതികളും പരിപാടികളും യു.ഡി.എഫിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


എൽ.ഡി.എഫിനെപ്പോലെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കാതിരിക്കലല്ല യു.ഡി.എഫിന്റെ രീതി. ഖജനാവ് കൊള്ളയടിച്ച് സ്ഥാപിച്ച ഹോൾഡിങ്ങുകളിലും പി.ആർ. ഏജൻസികൾ എഴുതിനൽകുന്ന പ്രസംഗത്തിലും മാത്രം വികസനത്തെക്കുറിച്ച് വാചാലരാകുന്നവർ പത്തുവർഷത്തെ ഭരണത്തിനിടെ കേരളത്തിൽ ഏത് വൻകിട പദ്ധതിയാണ് നടപ്പാക്കിയതെന്ന് പറയണം. ഉമ്മൻചാണ്ടി സർക്കാർ കൊണ്ടുവന്ന വിഴിഞ്ഞം, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവള പദ്ധതികളുടെ പേരിലല്ലേ നിങ്ങളുടെ എട്ടുകാലിമഞ്ഞൂഞ്ഞ് കളി. പരിഹാസത്തോടെമാത്രമേ ജനം നിങ്ങളെ നോക്കിക്കാണൂ.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments