Sunday, April 5, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപയ്യന്നൂരിൽ ആര് എതിരുനിന്നാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് മുഖ്യമന്ത്രി

പയ്യന്നൂരിൽ ആര് എതിരുനിന്നാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് മുഖ്യമന്ത്രി

പയ്യന്നൂർ: പയ്യന്നൂരിൽ ആര് എതിരുനിന്നാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പയ്യന്നൂർ നിയോജകമണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി ടി.ഐ.മധുസൂദനന്റെ തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രക്തസാക്ഷികളുടെ നാടാണ് പയ്യന്നൂർ. പയ്യന്നൂരിന്റെ മണ്ണ് വെറുതെയല്ല ഇടതുകോട്ടയായത്. വലിയ പ്രതിസന്ധികളിൽപ്പോലും പാറപോലെ പാർട്ടിക്കൊപ്പം ഉറച്ചുനിൽക്കുന്നവരാണ് ഇവിടത്തുകാർ. ഈ മണ്ണിനെ ആരുവിചാരിച്ചാലും കളങ്കപ്പെടുത്താൻ സാധിക്കില്ലെന്നും പിണറായി വിജയൻ പറഞ്ഞു.


വി.ബാലൻ അധ്യക്ഷനായി. പയ്യന്നൂർ മണ്ഡലത്തിൽ അഞ്ചുവർഷം നടപ്പാക്കിയ വികസനപ്രവർത്തനങ്ങളടങ്ങിയ വെബ്സൈറ്റ് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി.ജയരാജൻ പ്രകാശിപ്പിച്ചു. കേന്ദ്ര കമ്മിറ്റിയംഗം പി.കെ.ശ്രീമതി, ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്, സ്ഥാനാർഥി ടി.ഐ.മധുസൂദനൻ, സി.സത്യപാലൻ, പി.സന്തോഷ്, പി.ശശിധരൻ, സരിൻ ശശി, കെ.വി.ബാബു, ജോയ്സ് പുത്തൻപുര, പി.പി.ദിവാകരൻ, പി.വി.ദാസൻ, പി.ജയൻ, ഇക്ബാൽ പോപ്പുലർ, ഒ.ടി.സുജേഷ്, ജോസ് മാത്യു, അസൈനാർ അരവഞ്ചാൽ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments