തിരുവനന്തപുരം: വാശിയേറിയ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പിന് രണ്ടുനാൾ മാത്രം ബാക്കി നിൽക്കെ, മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
കേരളം ഏറ്റവുമധികം ചർച്ച ചെയ്യുന്നു എന്ന് പറഞ്ഞ് പത്തു ചോദ്യങ്ങളാണ് തുറന്ന കത്തിലൂടെ ഉന്നയിക്കുന്നത്. ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറയുമെന്നു പ്രതീക്ഷിക്കുന്നതായും കത്തിൽ സൂചിപ്പിക്കുന്നുണ്ട്. ഉദ്യോഗസ്ഥരെ ഒഴിവാക്കി ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി അദ്ദേഹത്തിന്റെ വസതിയിൽ താങ്കൾ കൂടിക്കാഴ്ച നടത്തിയതിനു പിന്നിലെ അജൻഡ എന്തായിരുന്നു എന്നും അവിടെയാണോ ‘ഡീൽ’ രൂപപ്പെട്ടതെന്നും വേണുഗോപാൽ ചോദിക്കുന്നു. പ്രതിപക്ഷത്തിന്‍റെ സി.പി.എം-ബി.ജെ.പി ഡീൽ ആരോപണം കടുപ്പിക്കുകയാണ് വേണുഗോപാൽ.



