മെക്സിക്കോ സിറ്റി: മെക്സിക്കോ സുപ്രീംകോടതിയുടെ ചരിത്രത്തിൽ ഇതാദ്യമായി വനിതാ ചീഫ് ജസ്റ്റീസ് ചുമതലയേറ്റു. പതിന്നൊന്നംഗ കോടതിയുടെ മേധാവിയായി ജസ്റ്റീസ് നോർമ ലൂസിയ പിനയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
ചീഫ് ജസ്റ്റീസായിരുന്ന അർതുറോ സാൽദിവറിന്റെ കാലാവധി അവസാനിച്ചതോടെയാണ് ജസ്റ്റീസ് ലൂസിയ പിന ചുമതലയേറ്റത്. അഞ്ചിനെതിരെ ആറ് വോട്ടുകൾ നേടിയാണ് നോർമ ലൂസിയ തെരഞ്ഞെടുക്കപ്പെട്ടത്. നാലു വർഷമാണ് ചീഫ് ജസ്റ്റീസിന്റെ കാലാവധി.