Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കരുതെന്ന അപേക്ഷയുമായി റെസ്ലിംഗ് ഫെഡറേഷൻ പ്രസിഡൻ്റ് ബ്രിജ്ഭൂഷൺ ശരൺ സിംഗ്

സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കരുതെന്ന അപേക്ഷയുമായി റെസ്ലിംഗ് ഫെഡറേഷൻ പ്രസിഡൻ്റ് ബ്രിജ്ഭൂഷൺ ശരൺ സിംഗ്

സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കരുതെന്ന അപേക്ഷയുമായി റെസ്ലിംഗ് ഫെഡറേഷൻ പ്രസിഡൻ്റ് ബ്രിജ്ഭൂഷൺ ശരൺ സിംഗ്. ഗുസ്തി താരങ്ങൾ ലൈംഗികാരോപണം നടത്തിയതിനു പിന്നാലെ റെസ്ലിംഗ് ഫെഡറേഷൻ്റെ എല്ലാ പ്രവർത്തനങ്ങളും കേന്ദ്രം നിർത്തിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് അപേക്ഷയുമായി ബ്രിജ്ഭൂഷൺ സിംഗ് രംഗത്തുവന്നത്. (brij bhushan singh twitter)

“അപേക്ഷയാണ്. സമൂഹമാധ്യമങ്ങളിലെ ചില അധിക്ഷേപ മുദ്രാവാക്യങ്ങളെപ്പറ്റിയും ചിത്രങ്ങളെപ്പറ്റിയും ഹാഷ്ടാഗുകളെപ്പറ്റിയുമൊക്കെ അറിഞ്ഞു. അവരോടൊക്കെ ഞാൻ വിയോജിക്കുന്നു. ഏത് രാഷ്ട്രീയ പാർട്ടിക്കും സംഘടനയ്ക്കും മതത്തിനുമെതിരായ അധിക്ഷേപങ്ങളോട് വിയോജിപ്പറിയിക്കുന്നു. അത്തരം ട്രെൻഡുകളോടും പോസ്റ്റുകളോടും മുഖംതിരിഞ്ഞ് നിൽക്കുന്നു. ഞാൻ പാർട്ടിയെക്കാൾ വലിയവനല്ല. എന്നെ സ്നേഹിക്കുന്നവർ അത്തരം പോസ്റ്റുകളിൽ ലൈക്കോ കമൻ്റോ ചെയ്യരുത്.”- തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ ബ്രിജ്ഭൂഷൺ പറഞ്ഞു.

ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ വാർഷിക ജനറൽബോഡി യോഗം മാറ്റിവച്ചിരുന്നു. ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരായ ലൈംഗിക ആരോപണങ്ങൾക്കും നടപടി ആവശ്യപ്പെട്ടുള്ള ഗുസ്തി താരങ്ങളുടെ സമരത്തിനുമിടയിലാണ് യോഗം മാറ്റിവയ്ക്കാനുള്ള തീരുമാനം.

ഫെഡറേഷന്റെ എല്ലാ ദൈനം ദിന പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ കായിക മന്ത്രാലയം നിർദ്ദേശം നൽകിയെങ്കിലും ഇന്ന് അയോധ്യയിൽ ചേരാതിരുന്ന ജനറൽബോഡി യോഗവുമായി മുന്നോട്ടു പോകാൻ ആയിരുന്നു നീക്കം. എന്നാൽ അവസാന നിമിഷം കായിക മന്ത്രാലയത്തിൽ നിന്നുള്ള ഇടപെടലിനെ തുടർന്നാണ് യോഗം മാറ്റിവെച്ചത്. മേൽനോട്ട സമിതിയുടെ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ച ശേഷം മാത്രമേ ഇനി യോഗം ചേരു എന്ന് റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു.

ഫെഡറേഷന്റെ പുതിയ മേൽനോട്ട സമിതി ചുമതല ഏൽക്കും വരെ ഫെഡറേഷന്റെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ കായിക മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. റാങ്കിംഗ് മത്സരം, എൻട്രി ഫീസ് തിരിച്ചടവ് ഉൾപ്പെടെ ഫെഡറേഷന്റെ എല്ലാ പ്രവർത്തനവും താത്ക്കാലികമായി നിർത്തിവച്ചു. പ്രതിഷേധിച്ച ഗുസ്തി താരങ്ങളെ വിമർശിച്ച ഫെഡറേഷൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറെ ഇന്നലെ കേന്ദ്രം സസ്‌പെൻഡ് ചെയ്തിരുന്നു.

ഗുസ്തി താരങ്ങളുടെ പരാതികൾ അന്വേഷിക്കാൻ കേന്ദ്രം നിയോഗിച്ച മേൽനോട്ട സമിതിയിലെ അംഗങ്ങളെ ഇന്ന് പ്രഖ്യാപിക്കും. നാലാഴ്ചയ്ക്കുള്ളിൽ സമിതി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. അന്വേഷണ കാലയളവിലെ ഫെഡറേഷന്റെ ദൈനംദിന പ്രവർത്തനങ്ങൾ സമിതി നിയന്ത്രിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments