Friday, January 10, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsബാങ്ക് ജീവനക്കാര്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന സമരം മാറ്റിവെച്ചു

ബാങ്ക് ജീവനക്കാര്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന സമരം മാറ്റിവെച്ചു

കൊച്ചി: ബാങ്ക് ജീവനക്കാര്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന സമരം മാറ്റിവെച്ചു. ചീഫ് ലേബര്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയിലായിരുന്നു തീരുമാനം. 31 ന് വീണ്ടും ചര്‍ച്ച നടത്താനും ധാരണയായിട്ടുണ്ട്.

രാജ്യത്തെ ബാങ്ക് യൂണിയനുകളുടെ സംയുക്ത ഫോറമായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. ശമ്പള പരിഷ്‌കരണം, ബാങ്കുകളില്‍ ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുക, നിയമന നടപടികള്‍ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്.

അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി എസ്ബിഐ രംഗത്തെത്തിയിരുന്നു. 28ന് നാലാം ശനിയും 29ന് ഞായറാഴ്ചയുമായതിനാല്‍ ബാങ്ക് അവധിയാണ്. അടുത്ത രണ്ട് ദിവസം പണിമുടക്ക് കൂടി ഉണ്ടായാല്‍ തുടര്‍ച്ചയായി നാല് ദിവസമായിരിക്കും രാജ്യത്ത് ബാങ്കുകളുടെ പ്രവര്‍ത്തനം മുടങ്ങുക. എന്നാല്‍ പണിമുടക്ക് മാറ്റിയതോടെ തിങ്കളും ചൊവ്വയും ബാങ്ക് തുറന്ന് പ്രവര്‍ത്തിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com