Tuesday, October 15, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഐഎപിസി ഹൂസ്റ്റൺ ചാപ്റ്റർ ഐഎംസി ആലോചനയോഗം സംഘടിപ്പിച്ചു

ഐഎപിസി ഹൂസ്റ്റൺ ചാപ്റ്റർ ഐഎംസി ആലോചനയോഗം സംഘടിപ്പിച്ചു

ജേക്കബ് കുടശ്ശനാട്‌ 

ഹൂസ്റ്റൺ: ഐഎപിസി സ്ഥാപക ചെയർമാനും ഡയറക്ടറുമായ ജിൻസ്മോൻ സഖറിയയുടെ സാന്നിധ്യത്തിൽ കൂടിയ ഹൂസ്റ്റൺ ചാപ്റ്റർ ഭാരവാഹികളുടെ യോഗം ശ്രദ്ധേയമായി. ചാപ്റ്റർ പ്രതിനിധികൾ  ജിൻസ്മോനുമായി ചാപ്റ്റർ വൈസ് പ്രസിഡന്റ് തോമസ് ഒളിയംകുന്നേലിന്റെ വസതിയിലാണ് അനൗപചാരിക കൂടിക്കാഴ്ച സംഘടിപ്പിച്ചത്.

സ്ഥാപക ചെയർമാനുമായുള്ള കൂടിക്കാഴ്ച അംഗങ്ങളുടെ മനോവീര്യം വർധിപ്പിക്കുമെന്ന് ചാപ്റ്റർ പ്രസിഡന്റ് ജേക്കബ് കുടശനാട് സ്വാഗത പ്രസംഗത്തിൽ പറഞ്ഞു.
ദേശീയ കമ്മിറ്റിയിൽ നിന്നുള്ള  ജനറൽ സെക്രട്ടറി സിജി ഡാനിയൽ, വൈസ് പ്രസിഡന്റ് ഷിബി റോയ്, സെക്രട്ടറി ഷാൻ ജസ്റ്റസ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

ന്യൂയോർക്കിൽ നടക്കുവാനിരിക്കുന്ന ഐഎംസി 2023 ന്റെ ആലോചനവിഷയങ്ങൾ ജിൻസ്മോൻ സഖറിയാ അവതരിപ്പിച്ചു. സംഘടനയുടെ പത്താം വാർഷികമായതിനാൽ പൂർവാധികം വിപുലമായി  ഈ വർഷത്തെ അന്താരാഷ്‌ട്ര മാധ്യമ സമ്മേളനം വിജയിപ്പിക്കാൻ  അംഗങ്ങളുടെ  പങ്കാളിത്തവും നേതൃത്വവും നൽകാൻ അദ്ദേഹം ചാപ്റ്റ്ർ അംഗങ്ങളെ പ്രോത്സാഹിപ്പിച്ചു.

റെനി കവലയിൽ, ചാപ്റ്റർ സെക്രട്ടറി, ഉപദേശക സമിതി അംഗങ്ങളായ ജോജി ജോസഫ്, ഇന്നസെന്റ് ഉലഹന്നാൻ എന്നിവരും സജീവമായി ചർച്ചകൾക്ക് നേതൃത്വം നൽകി. ഐഎപി സി ന്യൂസ്‌ലേറ്റർ ക്രോണിക്കിൾ എഡിറ്റോറിയൽ ടീം റിജേഷ്‌ പീറ്ററും മാത്യു ജോയിസും ചേർന്ന്  മനോഹരമായി രൂപകൽപ്പന ചെയ്‌ത ഐഎപിസി കലണ്ടർ 2023,  ജനറൽ സെക്രട്ടറി സി ജി  ഡാനിയൽ പ്രകാശനം ചെയ്യുകയും ആദ്യ പ്രിന്റ് ചാപ്റ്റർ പ്രസിഡന്റ് ജേക്കബ് കുടശനാട്  സ്വീകരിക്കുകയും ചെയ്‌തു. യു.എസിലെയും കാനഡയിലെയും ദേശീയ അവധി ദിനങ്ങളും ഐഎപിസി വിവരങ്ങളും കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments