Sunday, May 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപെൺകുട്ടിയെ രാത്രി കാണാനെത്തിയ യുവാവിനെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മർദിച്ച ശേഷം മൂത്രം കുടിപ്പിച്ചു

പെൺകുട്ടിയെ രാത്രി കാണാനെത്തിയ യുവാവിനെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മർദിച്ച ശേഷം മൂത്രം കുടിപ്പിച്ചു

ഭോപ്പാൽ: പെൺകുട്ടിയെ രാത്രി കാണാനെത്തിയ യുവാവിനെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മർദിച്ച ശേഷം മൂത്രം കുടിപ്പിച്ചു. രാജസ്ഥാനിലെ ഝാലോര്‍ ജില്ലയിലാണ് സംഭവം. ഞായറാഴ്ച രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ യുവാവിനെ നാട്ടുകാരും ബന്ധുക്കളും പിടികൂടി മര്‍ദിച്ചെന്നാണ് പൊലീസ് പറയുന്നത്.

യുവാവിന്റെ ബന്ധുക്കളെത്തി മർദനം തടയാൻ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിന്‍വാങ്ങിയില്ല. ഒടുവില്‍ നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിച്ച ശേഷമാണ് യുവാവിനെ വിട്ടയച്ചത്. മര്‍ദനത്തിന്‍റെ വിഡിയോ സാമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ആറുപേരെ പൊലീസ് അറസ്റ്റുചെയ്തു.

മർദനശേഷം യുവാവോ ബന്ധുക്കളോ സംഭവവുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയിരുന്നില്ല. വിഡിയോ പരിശോധിച്ച ശേഷം യുവാവിനെ പൊലീസ് തിരഞ്ഞ് കണ്ടെത്തുകയായിരുന്നു.

അതേസമയം, മര്‍ദനമേറ്റ യുവാവിനെതിരെ പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് പോക്‌സോ കേസും പൊലീസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments