Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചുവിട്ടത് കോൺഗ്രസ്, ഇപ്പോൾ ഇരുപാർട്ടികളും കൂട്ടായി; വിമർശനവുമായി പ്രധാനമന്ത്രി

അദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചുവിട്ടത് കോൺഗ്രസ്, ഇപ്പോൾ ഇരുപാർട്ടികളും കൂട്ടായി; വിമർശനവുമായി പ്രധാനമന്ത്രി

നെഹ്റു കുടുംബത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രം​ഗത്ത്. അദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചു വിട്ടത് കോൺഗ്രസാണെന്നും ഇക്കാര്യം ഓർക്കാത്ത വിധത്തിലാണ് ഇരു പാർട്ടികളും ഇപ്പോൾ കൂട്ട് കൂടിയിരിയ്ക്കുന്നതെന്നും മോദി വിമർശിച്ചു. അർട്ടിക്കിൾ 356ന്റെ ദുരുപയോഗം ഇല്ലാതാക്കിയത് എൻഡിഎ സർക്കാരാണ്. ഇന്ദിരാഗാന്ധിയാണ് അർട്ടിക്കിൽ 356നെ കൂടുതൽ ദുരുപയോഗം ചെയ്തത്. നന്ദിപ്രമേയചർച്ചക്കുള്ള മറുപടിയിൽ കേരളം പരാമർശിച്ചുകൊണ്ടായിരുന്നു മോദിയുടെ രൂക്ഷ വിമർശനം. ( Congress dissolved first communist government narendra modi ).

തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ ആദ്യ സർക്കാരിനെ പിരിച്ച് വിട്ടത് നെഹ്റുവാണ്. എം.ജി.ആറിന്റെ ആത്മാവ് കോൺഗ്രസ്സിനോട് പോറുക്കില്ല. കരുണാനിധി സർക്കാരിനെയും അവർ പിരിച്ച് വിട്ടു. ശരത്പവാറും പഴയ അനുഭവം ഒർക്കണം. സഖ്യകക്ഷികൾ കോൺഗ്രസ്സിനെ സൂക്ഷിയ്ക്കണം. 50 തവണയാണ് അർട്ടിക്കിൾ 356 ഉപയോഗിച്ചത്. മൈക്കും ഇയർ ഫോണും ശരിയാക്കിവയ്ക്കാൻ കേരളത്തിലെ ഇടത് അംഗങ്ങളോട് മോദി പരിഹാസ രൂപേണെ ആവശ്യപ്പെട്ടു. 2024 ൽ വികസിത ഭാരതത്തിനുള്ള ശ്രമം ശക്തമാക്കും. ഒരു ജനകീയ സർക്കാരിന്റെ പ്രപർത്തനം തടസ്സപ്പെടുത്തുകയാണ് പ്രതിപക്ഷം. എല്ലാ പദ്ധതിയിലും നെഹ്റുവിന്റെ പേര് ഉൾപ്പെടുത്തി രാഷ്ട്രിയ നേട്ടം ഉണ്ടാക്കാൻ ശ്രമിക്കുകയാണ് കോൺ​ഗ്രസെന്നും മോദി ആരോപിച്ചു.

മോദി അദാനി ഭായ് ഭായ് എന്ന പ്രതിപക്ഷ മുദ്യാവാക്യം വിളികൾക്കിടയിലാണ് പ്രധാനമന്ത്രി തൻറെ പ്രസംഗം പൂർത്തിയാക്കിയത്. തന്റെ വാക്കുകൾ ജനം കേൾക്കുന്നുണ്ട്, എല്ലാം ജനങ്ങൾക്ക് മനസിലാകും. പ്രതിഷേധം രാജ്യ താത്പര്യത്തിന് എതിരാണ്. പ്രതിപക്ഷം ചെളി വാരി എറിയുകയാണ്. ചെളിയിൽ താമര ശക്തമായി വളരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യവളർച്ച തടഞ്ഞത് കോൺഗ്രസ് ആണ്. കോൺഗ്രസ് തകർത്ത ഭാരതത്തെ ബിജെപി വളർത്തി. കോൺഗ്രസിന് കുടുംബ താത്പര്യം മാത്രമാണ് ലക്ഷ്യം. ഭിന്നിപ്പുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നു. ജനങ്ങൾ കോൺഗ്രസിനെ പാഠം പഠിപ്പിച്ചു. തോൽ‌വിയിൽ കണ്ണീരൊഴുക്കിയിട്ട് കാര്യമില്ല.

വിവാദമല്ല ലക്ഷ്യം വികസനം മാത്രം. ഗരീബ് കല്യാൺ യോജന പദ്ധതി പാവങ്ങളെ തുണച്ചെന്ന് പ്രധാനമന്ത്രി. ജനസേവയാണ് യഥാർത്ഥ മതേതരത്വം. ബിജെപിയുടേത് യഥാർത്ഥ മതേതരത്വമെന്നും മോദി പറഞ്ഞു. മല്ലികാർജുൻ ഖാർഗെയുടെ നാട്ടിൽ വികസനമെത്തിച്ചത് ബിജെപിയാണ്. മല്ലികാർജുൻ ഖാർഗെയുടെ തട്ടകത്തിൽ താൻ എത്തിയതിന്റെ അസ്വസ്ഥതയാണ്. നന്നായി വിയർപ്പൊഴുക്കണം. ഞങ്ങൾ കഠിനാധ്വാനം ചെയ്തു. നിങ്ങൾ വെറുതെ ഇരുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കോൺഗ്രസ് ഭരണ കാലത്ത് ആദിവാസികൾ ഭീതിയിലാണ് കഴിഞ്ഞത്. വർഷങ്ങളായി കോൺഗ്രസ് അവരെ തഴഞ്ഞിട്ടിരിക്കുകയായിരുന്നു. കർഷകരെ കോൺഗ്രസ് ചൂഷണം ചെയ്തു. എന്നാൽ ഈ സർക്കാർ കർഷകരെ സാമ്പത്തികമായി ശാക്തീകരിച്ചുവെന്നും മോദി കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments