Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅശ്ലീല വീഡിയോ കാണുന്നതിൽ ഭാര്യയുമായി തർക്കം; ഭാര്യയെ ചുട്ടുകൊന്ന് യുവാവ്

അശ്ലീല വീഡിയോ കാണുന്നതിൽ ഭാര്യയുമായി തർക്കം; ഭാര്യയെ ചുട്ടുകൊന്ന് യുവാവ്

രാത്രി അശ്ലീല വീഡിയോ കണ്ടതിന് ഭാര്യയുമായി തർക്കം ഉണ്ടായതിനെ തുടർന്ന് ഭാര്യയെ ചുട്ടുകൊന്ന് യുവാവ്. സൂറത്തിലെ കതർഗാമിൽ തിങ്കളാഴ്ചയാണ് സംഭവം. ഭർത്താവ് തീകൊളുത്തിയ 30കാരിയായ യുവതി കാജൽ ചൊവ്വാഴ്ച പുലർച്ചെ പൊള്ളലേറ്റ് മരണത്തിന് കീഴടങ്ങി. പോൺ വീഡിയോ കാണുന്നതിന്റെ പേരിൽ ഞായറാഴ്ച രാത്രി ദമ്പതികൾ തമ്മിൽ വഴക്കുണ്ടായതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. തിങ്കളാഴ്‌ചയും തർക്കം തുടർന്നു.

രോഷാകുലനായ 33കാരൻ ഭർത്താവ് കിഷോർ പട്ടേൽ ഭാര്യയുടെ മേൽ തീ പിടിക്കുന്ന ദ്രാവകം തളിച്ച് തീകൊളുത്തുകയായിരുന്നു. കാജലിനെ കൊലപ്പെടുത്തിയ കേസിൽ പട്ടേലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്‌ച രാത്രി ഭർത്താവ് അശ്ലീല വീഡിയോ കണ്ടു​വെന്നും അത് നിർത്താൻ അഭ്യർത്ഥിച്ചുവെന്നും മരണമൊഴിയിൽ കാജൽ പറഞ്ഞു. പൊലീസ് നേരത്തെ വധശ്രമത്തിന് കേസെടുക്കുകയും യുവതിയുടെ മരണശേഷം ഭർത്താവിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തു.40 ശതമാനം പൊള്ളലേറ്റ കാജൽ ശ്വാസകോശത്തിലെ അണുബാധയെത്തുടർന്നാണ് മരണത്തിന് കീഴടങ്ങിയത്. മു.ബൈ സ്വദേശിയാണ് പട്ടേൽ. ഡയമണ്ട് യൂനിറ്റിൽ ജോലി ചെയ്യുന്നതിനിടെ കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ആയിരുന്നു. കാജൽ ആദ്യം വിവാഹം കഴിക്കുകയും ആദ്യ ഭർത്താവ് അഞ്ച് വർഷങ്ങൾക്കള മുമ്പ് മരണപ്പെടുകയും ചെയ്തതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments