തിരുവനന്തപുരത്ത് വീണ്ടും പെണ്‍കുട്ടിക്ക് നേരെ ആക്രമണം. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പതിനാറുകാരിയെ ഭീഷണിപ്പെടുത്തിയ ശേഷമാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സഹോദരിക്ക് കൂട്ടിരിക്കാനെത്തിയ പെണ്‍കുട്ടിയെയാണ് ആക്രമിച്ചത്. പ്രതി കരിക്കകം സ്വദേശി ഷമീറിനെ പൊലീസ് പിടികൂടി.
അതേസമയം, മറ്റൊരു പോക്സോ കേസിൽ അദ്ധ്യാപകൻ തന്നെ തൊട്ടതു ബാഡ് ടച്ച് ആണെന്ന് സ്കൂൾ വിദ്യാർത്ഥിനിയുടെ മൊഴിയെ തുടർന്ന് അധ്യാപകന്റെ ജാമ്യപേക്ഷ കോടതി തള്ളി. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആജ് സുദർശൻ ആണ് തള്ളിയത്. സ്കൂളിലെ സംഗീത അധ്യാപകനായ ജോമോനാണ് പ്രതി.
പ്രതി പല തവണ തൻ്റെ ശരീരഭാഗങ്ങളിൽ പിടിച്ചിട്ടുണ്ടെന്നാണ് കുട്ടി പൊലീസിന് നൽകിയ മൊഴി. പല തവണ ഇതാവർത്തിച്ചത് ബാഡ് ടച്ച് ആണെന്ന് തോന്നിയതിനാലാണ് പരാതിപ്പെട്ടതെന്നും ഏഴാം ക്ലാസുകാരി പറഞ്ഞിരുന്നു. ക്ലാസ്സ്‌റൂമിന്റെ പുറത്ത് വെച്ച് കാണുമ്പോളൊക്കെ തന്നെ ഇഷ്ടമാണെന്ന് തന്നോടും കൂട്ടുകാരിയോടും പ്രതി പറഞ്ഞിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ 2023 ഫെബ്രുവരി 10 ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.