Thursday, May 9, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇം​ഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഇന്നിംഗ്സ് ജയം

ഇം​ഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഇന്നിംഗ്സ് ജയം

ധരംശാല: ഇം​ഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഇന്നിംഗ്സ് ജയം. രണ്ടാം ഇന്നിം​ഗ്സിൽ ഇം​ഗ്ലണ്ട് 195 റൺസിന് ഓൾ ഔട്ടായി. ഒരു ഇന്നിം​ഗ്സിനും 64 റൺസിനുമാണ് ഇന്ത്യയുടെ ജയം. 84 റൺസെടുത്ത ജോ റൂട്ടിന്റെ ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യൻ ജയം അൽപ്പം വൈകിപ്പിച്ചത്. പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കി.

ആദ്യ ഇന്നിം​ഗ്സിൽ ഇന്ത്യ 477 റണ്‍സിന് ഓള്‍ ഔട്ടായി. മൂന്നാം ദിനം നാല് റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് കൂട്ടിച്ചേര്‍ക്കാനായത്. കുല്‍ദീപ് യാദവ് 30 റണ്‍സും ജസ്പ്രീത് ബുംറ 20 റണ്‍സെടുത്തും പുറത്തായി. ഇം​ഗ്ലണ്ടിനായി സ്പിന്നര്‍ ഷുഹൈബ് ബഷീര്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. ജെയിംസ് ആൻഡേഴ്സൺ ടെസ്റ്റ് കരിയറിൽ 700 വിക്കറ്റ് തികച്ചതും മത്സരത്തിന്റെ പ്രത്യേകതയാണ്.

രണ്ടാം ഇന്നിം​ഗ്സിന് ഇറങ്ങിയ ഇം​ഗ്ലണ്ട് വലിയ തകർച്ചയെയാണ് നേരിട്ടത്. ജോ റൂട്ടിന് പിന്തുണ നൽകാൻ ഇം​ഗ്ലണ്ട് നിരയിൽ ആരും തയ്യാറായില്ല. ഇന്ത്യയ്ക്കായി രവിചന്ദ്രൻ അശ്വിൻ അഞ്ച് വിക്കറ്റ് വീഴ്ത്തി. കുൽദീപും ബുംറയും രണ്ടും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments