ന്യൂഡല്‍ഹി: ചതുര്‍ രാഷ്ട്ര യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷനുമായി (ഇ എഫ് ടി എ) ഇന്ത്യ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിട്ടു. ഇന്ത്യ, ഐസ്ലന്‍ഡ്, നോര്‍വേ, സ്വിറ്റ്സര്‍ലന്‍ഡ്, ലിച്ചെന്‍സ്റ്റീന്‍ എന്നീ രാജ്യങ്ങളുടെ നിര്‍ണായക നിമിഷം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി കരാറിനെ വിശേഷിപ്പിച്ചത്.
മാര്‍ച്ച് എഴിന് മന്ത്രിസഭ അംഗീകരിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് ട്രേഡ് ആന്‍ഡ് ഇക്കണോമിക് പാര്‍ട്ണര്‍ഷിപ്പ് എഗ്രിമെന്റ് (ടി ഇ പി എ) എന്ന് പേരിട്ടിരിക്കുന്ന കരാറില്‍ ഒപ്പിടുന്നത്.
അടുത്ത 15 വര്‍ഷത്തിനുള്ളില്‍ ചതുര്‍ രാഷ്ട്ര സംഘം ഇന്ത്യയില്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും.
15 വര്‍ഷത്തിനുള്ളില്‍ 100 ബില്യണ്‍ ഡോളറിന്റെ നിക്ഷേപത്തിന് പകരമായി ഐസ്ലാന്‍ഡ്, നോര്‍വേ, സ്വിറ്റ്സര്‍ലന്‍ഡ്, ലിച്ചെന്‍സ്റ്റീന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വ്യാവസായിക ഉത്ന്നങ്ങളുടെ മിക്ക ഇറക്കുമതി തീരുവകളും ഇന്ത്യ 15 വര്‍ഷത്തേക്ക് ഒഴിവാക്കും.
ആധുനിക വ്യാപാര കരാറാണിതെന്നും അഞ്ച് രാജ്യങ്ങള്‍ക്കും നീതിയും വിജയവും ലഭ്യമാകുമെന്നും ഇന്ത്യന്‍ വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ പ്രസ്താവനയില്‍ പറഞ്ഞു.
2008-ല്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ സര്‍ക്കാരിന്റെ ആദ്യ കാലയളവിലാണ് ഈ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.