Thursday, May 9, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeEntertainmentഓസ്‌കാർ പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

ഓസ്‌കാർ പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

ലോസ്ആഞ്ചൽസ്: 96ാമത് ഓസ്‌കാർ പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. രാവിലെ നാല് മണി മുതൽ ലോസ്ആഞ്ചൽസിലെ ഡോൾബി തിയേറ്ററിലാണ് പുരസ്‌കാര പ്രഖ്യാപനം. പ്രശസ്ത ടെലിവിഷൻ അവതാരകൻ ജിമ്മി കിമ്മലാണ് ഇത്തവണയും ഓസ്‌കറിൽ ആതിഥേയനാവുക. ക്രിസ്റ്റഫർ നോളൻ ചിത്രം ഓപ്പൺഹൈമറാണ് 13 നോമിനേഷനുമായി മുന്നിലുള്ളത്. ഇന്ത്യയിൽ നിന്നുള്ള ചിത്രങ്ങളൊന്നും നോമിനേഷനുകളിൽ ഇല്ല.

മികച്ച സംവിധായകൻ, നടൻ, സഹനടൻ, സഹനടി തുടങ്ങി 13 വിഭാഗങ്ങളിലാണ് ക്രിസ്റ്റഫർ നോളൻ ചിത്രം ഓപ്പൺഹൈമർ മത്സരിക്കുന്നത്. എട്ട് നോമിനേഷനുകളുമായി ബാർബിയും 11 നോമിനേഷനുകളുമായി പുവർ തിങ്‌സും ഒമ്പത് നോമിനേഷനുകളുമായി മാർട്ടിൻ സ്‌കോർസെസി ചിത്രം കില്ലേഴ്‌സ് ഓഫ് ദ ഫ്‌ളവർ മൂണും മത്സരരംഗത്തുണ്ട്. ബ്രാഡ്‌ലി കൂപ്പറിന്റെ മാസ്‌ട്രോ അടക്കം പത്ത് ചിത്രങ്ങളാണ് മത്സരരംഗത്തുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments