ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സംഗമമായ മാരാമൺ കൺവൻഷന്റെ 129ാം സമ്മേളനത്തിന് മാരാമൺ മണൽപുറത്ത് തുടക്കം. ഇന്ന് 2.30നു ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. ഐസക് മാർ പീലക്‌സിനോസ് അധ്യക്ഷത വഹിക്കും. ഓൾഡ് കാത്തലിക് ചർച്ച് ആർച്ച് ബിഷപ് റവ. ബർനാഡ് തിയഡോൾ വാലറ്റിന്റെ നേതൃത്വത്തിലുള്ള സംഘം കൺവൻഷനിൽ സംബന്ധിക്കും. ഡോ. ക്ലിയോഫസ് ജെ.ലാറു (യുഎസ്), പ്രഫ. മാങ്കെ ജെ.മസാങ്കോ (ദക്ഷിണാഫ്രിക്ക), ഡോ. ഏബ്രഹാം മാർ സെറാഫിം, മാർ മാത്യു മൂലക്കാട്ട്, ബിഷപ് മാർ ജേക്കബ് മുരിക്കൻ, സിസ്റ്റർ ജൊവാൻ ചുങ്കപ്പുര എന്നിവരാണ് മുഖ്യപ്രസംഗകർ.