ന്യൂ ദില്ലി: ഇൻഡ്യ സഖ്യത്തിന്റെ വിശാല യോഗത്തിന്റെ തിയതി രണ്ട് ദിവസത്തിനുള്ളിൽ തീരുമാനിക്കും. ഇന്നത്തെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് ടിഎംസിയും, ശിവസേനയും നേരത്തെ അറിയിച്ചിരുന്നു എന്ന് കോൺഗ്രസ് വ്യക്തമാക്കി. പാർലമെന്റ് നടപടികളും ബില്ലുകളിൽ സ്വീകരിക്കേണ്ട നിലപാടുകളുമാണ് യോഗം ചർച്ച ചെയ്തതെന്ന് കോൺഗ്രസ് എംപി നാസിർ ഹുസൈൻ പറഞ്ഞു.
ഇൻഡ്യ മുന്നണി ശക്തമാക്കണം എന്നാണ് യോഗത്തിൽ പൊതുവികാരം. കക്ഷികളുടെ ആത്മവിശ്വാസം നഷ്ടപ്പെടാതിരിക്കാൻ ഉടൻ യോഗം വിളിക്കണം എന്നും ആവശ്യം. യോഗം ചേരാൻ കാലതാമസം വന്നുവെന്നും വിമർശനം ഉയർന്നു. എല്ലാവരുടെയും സൗകര്യം ഒത്തുവരാത്തതുകൊണ്ടാണ് കാലതാമസമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി.