Thursday, May 2, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇന്ത്യ ഉൾപ്പടെയുള്ള 25 രാജ്യങ്ങളിലേക്ക് യാത്ര അത്യാവശ്യത്തിന് മാത്രം; സ്വദേശികൾക്കും വിദേശികൾക്കും മുന്നറിയിപ്പുമായി സൗദി

ഇന്ത്യ ഉൾപ്പടെയുള്ള 25 രാജ്യങ്ങളിലേക്ക് യാത്ര അത്യാവശ്യത്തിന് മാത്രം; സ്വദേശികൾക്കും വിദേശികൾക്കും മുന്നറിയിപ്പുമായി സൗദി

ജിദ്ദ :പലതരം പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയപ്പെട്ട പശ്ചാത്തലത്തിൽ  ഇന്ത്യ ഉൾപ്പടെയുള്ള 25 രാജ്യങ്ങളിലേക്ക് അത്യാവശ്യത്തിന് മാത്രം യാത്ര ചെയ്താൽ മതിയെന്ന് സൗദി അറേബ്യയിലുള്ള സ്വദേശികൾക്കും വിദേശികൾക്കും പൊതു ആരോഗ്യ വിഭാഗം  മുന്നറിയിപ്പ് നൽകി.

ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ അത്യാവശ്യമായി പോകുന്നവർ കൃത്യമായ മുൻകരുതലുകൾ എടുക്കേണ്ടതാണെന്നും അതോറിറ്റി നിർദേശിച്ചു. രോഗബാധിതരുമായി അടുത്തിടപഴകല്‍, രോഗബാധിതനായ വ്യക്തിയെ ചുംബിക്കൽ, ആലിംഗനം ചെയ്യൽ, രോഗബാധിതനായ വ്യക്തി ഉപയോഗിക്കുന്ന വസ്തുക്കളിൽ സ്പർശിക്കാതിരിക്കൽ, ഭക്ഷണ പാത്രങ്ങൾ പരസ്പരം പങ്കിടൽ എന്നിവ പാടില്ല. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകണം, താമസത്തിന്റെ കാലയളവ് കുറയ്ക്കണം, തമ്മിൽ ഇടകലർന്നുള്ള പ്രവർത്തനങ്ങളിൽ പങ്കെടുക്കാതിരിക്കുക, പകർച്ചവ്യാധികൾക്കുള്ള പ്രതിരോധ നടപടികൾ പാലിക്കുക എന്നീ നിർദേശങ്ങളാണ് അതോറിറ്റി നൽകിയിട്ടുള്ളത്.

അത്യാവശ്യ സന്ദർഭങ്ങളിലൊഴികെ ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നാണ് നിർദേശം. യാത്ര ചെയ്യേണ്ടിവരുകയാണെങ്കിൽ തന്നെ താമസത്തിന്റെ ദൈർഘ്യം കുറയ്ക്കാനും നിർദേശമുണ്ട്.  കോളറ, ഡെങ്കിപ്പനി, നിപ വൈറസ്, അഞ്ചാംപനി, മഞ്ഞപ്പനി, കുരങ്ങുപനി, കുള്ളൻ പനി എന്നിവയാണ് മഞ്ഞ കാറ്റഗറിയായി പരാമർശിച്ചിരിക്കുന്ന രാജ്യങ്ങളിൽ നിലവിൽ പടരുന്ന രോഗങ്ങൾ .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments