Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവിഴിഞ്ഞം സമരത്തിനെതിരായ കേസുകൾ പിൻവലിച്ച് സർക്കാർ

വിഴിഞ്ഞം സമരത്തിനെതിരായ കേസുകൾ പിൻവലിച്ച് സർക്കാർ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ സമരം നടത്തിയവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ സംസ്ഥാന സർക്കാർ പിൻവലിച്ചു. ഗുരുതര സ്വഭാവമില്ലാത്ത 157 കേസുകളാണ് പിൻവലിച്ചത്.

അതേസമയം, വിഴിഞ്ഞം പദ്ധതിക്കെതിരായ സമരവുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമെടുത്ത കേസുകൾ പിൻവലിക്കില്ല. പൊലീസ് സ്റ്റേഷൻ ആക്രമണം അടക്കം 42 കേസുകൾ ഇപ്രകാരം എടുത്തിട്ടുള്ളതാണ്.

199 കേസുകളാണ് സമരവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്തിരുന്നത്. മുഴുവൻ കേസുകളും പിൻവലിക്കണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് ലത്തീൻ അതിരൂപത അറിയിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments