ലണ്ടൻ; ബ്രിട്ടൻ പൊതുതെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി ഭരണത്തെ പുറത്താക്കി ലേബർ പാർട്ടി അധികാരത്തിലേക്ക്. പാർട്ടി നേതാവ് കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകും. ഇതോടെ 14 വർഷത്തെ കൺസർവേറ്റീവ് പാർട്ടി ഭരണത്തിനാണ് തിരശ്ശീല വീഴുന്നത്.
650 സീറ്റുകളിൽ 370ലും വിജയിച്ച് ലേബർ പാർട്ടി കേവല ഭൂരിപക്ഷം കടന്നു. തെരഞ്ഞെടുപ്പിന്റെ അന്തിമഫലം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.