കോഴിക്കോട് : കുടിയേറ്റക്കാർ കാട്ടുകള്ളൻമാരല്ലെന്ന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. മനുഷ്യരെക്കാൾ കാട്ടുമൃഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന നിലപാട് ശരിയല്ലെന്ന് മാർ റാഫേൽ തട്ടിൽ പറഞ്ഞു. ഓശാന സന്ദേശത്തിൽ മനുഷ്യ മൃഗസംഘർഷം പരാമർശിച്ച് സംസാരിക്കുകയായിരുന്നു മാർ റാഫേൽ തട്ടിൽ. വയനാട് നടവയൽ ഹോളിക്രോസ് തീർഥാടന കേന്ദ്രത്തിലെ ഓശാന ഞായർ തിരുകർമ്മങ്ങൾക്ക് മേജർ ആർച്ച് ബിഷപ്പ് നേതൃത്വം നൽകി.
നാട്ടിൽ പൊന്നു വിളയിച്ചവരാണ് കുടിയേറ്റക്കാർ. അതിനാൽ അവർ പരിഗണന അർഹിക്കുന്നുണ്ട്. വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുട കുടുംബങ്ങളുടെ സർക്കാർ ഉചിതമായ രീതിയിൽ ചേർത്ത് പിടിക്കണമെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു.
എറണാകുളത്തും വിവിധ പള്ളികള്‍ പ്രാര്‍ഥനയും കുരുത്തോല പ്രദക്ഷിണവും നടന്നു. തിരുവാങ്കുളം യാക്കോബായാ ബിഷപ് ഹൗസിലെ ചാപ്പലില്‍ നടന്ന ചടങ്ങുകള്‍ക്ക് യാക്കോബായ സഭ മലങ്കര മെത്രോപൊലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസ് നേതൃത്വം നല്‍കി. യു.ഡി.എഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍ കൊച്ചി സെന്‍റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലിലും എൽ.ഡി.എഫ് സ്ഥാനാര്‍ഥി കെ.ജെ.ഷൈന്‍ വടക്കന്‍ പറവൂര്‍ സെന്‍റ് ജോസഫ് കൊത്തലെന്‍ഗോ പള്ളിയിലും കുരുത്തോല പെരുന്നാളില്‍ പങ്കെടുത്തു.