Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകേരളത്തിലെ ജനങ്ങൾ കിറ്റിന് അടിമകളായി എന്ന് സുരേഷ് ഗോപി

കേരളത്തിലെ ജനങ്ങൾ കിറ്റിന് അടിമകളായി എന്ന് സുരേഷ് ഗോപി

കേരളത്തിലെ ജനങ്ങൾ കിറ്റിന് അടിമകളായി എന്ന് സുരേഷ് ഗോപി. ജനങ്ങൾ കിറ്റിന് അടിമകളായെന്നും അതിൽ നിന്ന് മോചനം വേണമെന്നും തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി പറഞ്ഞു.ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് സ്ഥാനാർത്ഥികൾ. ഇന്ന് ഓശാന ഞായറിനോട് അനുബന്ധിച്ച് ക്രൈസ്തവ ദേവാലയങ്ങളും സ്ഥാനാർത്ഥികൾ സന്ദർശിച്ചു. പ്രാർത്ഥനകളിലും ശുശ്രൂഷകളിലും വിവിധ സ്ഥാനാർത്ഥികൾ പങ്കെടുത്തു. ദേവാലയങ്ങൾ കേന്ദ്രീകരിച്ച് മാത്രമായിരുന്നു മിക്ക സ്ഥാനാർത്ഥികളുടെയും രാവിലത്തെ പര്യടനം. സുരേഷ് ​ഗോപിയും പള്ളികൾ സന്ദർശിച്ചു.

തിരുവനന്തപുരം ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ രാവിലെ 7 മണി മുതൽ 9 വരെയുള്ള സമയം നീക്കിവെച്ചത് വിവിധ ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിക്കാൻ. ആദ്യമെത്തിയത് പാളയം സെൻ്റ് ജോസഫ് കത്തീഡ്രലിൽ. കുരുത്തോല പ്രദക്ഷിണത്തിലും പങ്കെടുത്തു. പിന്നാലെ പട്ടം സെൻ്റ് മേരീസ് കത്തീഡ്രലിൽ പ്രാർത്ഥനയ്ക്ക് ഒപ്പം ചേർന്നു. സ്പെൻസറിലെ ഓർത്തഡോക്സ് ചർച്ചിലും , യാക്കോബായ പള്ളിയിലും , ലൂർദ് പള്ളിയിലും സന്ദർശനം നടത്തിയ ശേഷമാണ് മറ്റു പരിപാടികളിലേക്ക് ശശി തരൂർ കടന്നത്.


എറണാകുളം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ കുടുംബസമേതം എറണാകുളം സെൻ്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിലെ കുർബാനയിൽ പങ്കെടുത്തു. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ ജെ ഷൈൻ വടക്കൻ പറവൂർ സെൻ്റ് ജോസഫ് കൊത്ത ലെൻഗോ ചർച്ചിലാണ് പ്രാർത്ഥനയിൽ പങ്കെടുത്തത്.

കോട്ടയം ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എസ്.എച്ച് മൗണ്ടിലുള്ള ഇടവക പള്ളിയിൽ ശുശ്രൂഷകളിൽ പങ്കെടുത്തു. ഭാര്യക്ക് ഒപ്പമായിരുന്നു പ്രാർത്ഥനയ്ക്ക് എത്തിയത്. യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് അതിരമ്പുഴ പള്ളിയിൽ രാവിലെ 5.30 മുതൽ ചടങ്ങുകളിൽ പങ്കെടുത്തു. എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി വിവിധ ദേവാലയങ്ങളിൽ സന്ദർശനം നടത്തി. ആലപ്പുഴ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എ എം ആരിഫ് പൂങ്കാവ്, തുമ്പോളി പള്ളികളിൽ ഓശാന തിരുന്നാളിന് എത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments