Sunday, September 29, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇന്നുമുതൽ ഭൂമിക്ക് രണ്ട് ചന്ദ്രൻ; ഭ്രമണപഥത്തിൽ മിനി-മൂൺ

ഇന്നുമുതൽ ഭൂമിക്ക് രണ്ട് ചന്ദ്രൻ; ഭ്രമണപഥത്തിൽ മിനി-മൂൺ

ഭൂമിക്കൊരു ചങ്ങാതി വരുന്നുണ്ടെന്ന് അടുത്തിടെയായിരുന്നു ശാസ്ത്രജ്ഞർ അറിയിച്ചത്. മിനി-മൂൺ എന്ന് വിശേഷിപ്പിക്കുന്ന 2024 PT5 ഇന്നുരാത്രി മുതൽ ഭൂമിയുടെ ഭ്രമണപഥത്തിലെത്തും. നമ്മുടെ ചന്ദ്രനെപോലെ ഭൂമിക്ക് ചുറ്റും വലംവയ്‌ക്കുകയും ചെയ്യും. രണ്ടാം ചന്ദ്രനെന്നും അമ്പിളിയുടെ സുഹൃത്തെന്നുമൊക്കെ വിശേഷിപ്പിക്കുന്ന 2024 PT5 രണ്ടുമാസത്തേക്കാണ് ഇവിടെയുണ്ടാവുക.

വെറും 10 മീറ്റർ വ്യാസമാണ് PT5-നുള്ളത്. വരുന്ന 53 ദിവസം ഭൂമിയെ വലം വയ്‌ക്കും. ചന്ദ്രനേക്കാൾ 350,000 മടങ്ങ് ചെറുതാണ് കക്ഷി. അതുകൊണ്ടുതന്നെ ന​ഗ്നനേത്രങ്ങളാൽ കാണാൻ കഴിയില്ല. എങ്കിലും അർദ്ധരാത്രി 1.30ന് ശേഷം പ്രത്യേക ടെലിസ്കോപ്പുകൾ ഉപയോ​ഗിച്ച് നോക്കിയാൽ ചന്ദ്രന്റെ കൂട്ടുകാരനെ കാണാനാകും.

ഭൂമിയെ ഭ്രമണം ചെയ്യുന്ന മനുഷ്യനിർമിത വസ്തുവല്ലാത്ത എന്തിനേയും ചന്ദ്രനായാണ് കണക്കാക്കുക. അതുകൊണ്ടാണ് 2024 PT5നെ മിനി-മൂൺ എന്ന് വിശേഷിപ്പിക്കുന്നത്. ഒരുതരം ഛിന്ന​ഗ്രഹമാണ് 2024 PT5. ഭൂമിയുടെ ​ഗുരുത്വാകർഷണത്തിന്റെ ഫലമായി സെപ്റ്റംബർ 29 മുതൽ നവംബർ 25 വരെയുള്ള കാലയളവിൽ 2024 PT5 ഭൂമിയെ ഭ്രമണം ചെയ്യും. അതുകഴിഞ്ഞാൽ ഭൂമിയുടെ കാന്തികവലയത്തിൽ നിന്ന് അകന്നുപോകുന്ന 2024 PT5 അടുത്തവർഷം ജനുവരിയിൽ വീണ്ടും ചന്ദ്രന് കൂട്ടായി എത്തുന്നതാണ്. വീണ്ടും വിടവാങ്ങുമെങ്കിലും 2055-ൽ ഭ്രമണപഥത്തിലേക്ക് തിരിച്ചുവരുമെന്ന് ​ഗവേഷകർ പറയുന്നു.

2024 ഓ​ഗസ്റ്റ് ഏഴിനായിരുന്നു 2024 PT5 ശാസ്ത്രലോകം കണ്ടെത്തിയത്. ഹവായിൽ പ്രവർത്തിക്കുന്ന നാസയുടെ Asteroid Terrestrial-impact Last Alert System (ATLAS) ആയിരുന്നു 2024 PT5ന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഭൂമിയോട് അടുക്കുന്ന ഛിന്ന​ഗ്രഹങ്ങളെയും ഉൽക്കകളെയും മുൻകൂട്ടി പ്രവചിക്കുകയാണ് ATLASന്റെ ദൗത്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments