Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഎസ്ഡിപിഐയുമായി ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ധാരണയുണ്ടാക്കിയിട്ടില്ലെന്ന് വിഡി സതീശൻ

എസ്ഡിപിഐയുമായി ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ധാരണയുണ്ടാക്കിയിട്ടില്ലെന്ന് വിഡി സതീശൻ

കാസര്‍കോട്: എസ്ഡിപിഐയുമായി ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ധാരണയുണ്ടാക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അവരുമായി ഒരു ചർച്ചയും ഉണ്ടായിട്ടില്ലെന്നും വർഗീയതയെ കടപുഴക്കി ഫാസിസ്റ്റ് ഗവൺമെന്റിനെ താഴെയിറക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എസ്‌ഡിപിഐ പിന്തുണ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല.

മുഖ്യമന്ത്രിയ്ക്ക് എന്താണ് പറ്റിയതെന്ന് ചോദിച്ച അദ്ദേഹം കഴിഞ്ഞ മുപ്പത് ദിവസമായി ഒരേ കാര്യമാണ് പറയുന്നതെന്നും കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയെ വിമർശിക്കുന്ന മുഖ്യമന്ത്രി ഏത് ലോകത്താണ് ജീവിക്കുന്നത്? പുസ്തകം വായിച്ചതിന്റെ പേരിൽ രണ്ട് കുട്ടികളെ യുഎപിഎ ചുമത്തി ജയിലിൽ ഇട്ട മുഖ്യമന്ത്രിക്ക് റിയാസ് മൗലവി വധത്തിൽ ആര്‍എസ്എസുകാർക്കെതിരെ യുഎപിഎ ചുമത്താൻ കഴിയാതിരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments