തിരുവനന്തപുരം: കേരളാ സ്റ്റോറി ദൂരദർശനിൽ പ്രദർശിപ്പിക്കുന്നതിനെതിരെ രംഗത്തെത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അസത്യങ്ങൾ കുത്തിനിറച്ച സിനിമയാണ് കേരള സ്റ്റോറി. സിനിമയുടെ പ്രദർശന ലക്ഷ്യം മതേതര സമൂഹത്തെ ഭിന്നിപ്പിക്കലാണ്. കോൺഗ്രസും യുഡിഎഫും പ്രദർശനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. സിനിമ പ്രദർശിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രം പിന്മാറണമെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു.
കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം ലക്ഷ്യമാക്കി നിർമ്മിച്ച ‘കേരള സ്റ്റോറി’ സിനിമ പ്രദർശിപ്പിക്കാനുള്ള തീരുമാനം ദൂരദർശൻ അടിയന്തരമായി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു.