Thursday, May 2, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപത്താം വാര്‍ഷിക നിറവില്‍ സെന്റ് അല്‍ഫോന്‍സ ഇടവക

പത്താം വാര്‍ഷിക നിറവില്‍ സെന്റ് അല്‍ഫോന്‍സ ഇടവക

എഡ്മണ്ടന്‍: എഡ്മണ്ടന്‍ സെന്റ് അല്‍ഫോന്‍സ സിറോ മലബാര്‍ ഫൊറോന ഇടവകയുടെ പത്താം വാര്‍ഷികവും ഇടവക ദിനാഘോഷങ്ങളും ഏപ്രില്‍ 21ന് നടക്കും. മിസിസാഗ എപ്പാര്‍ക്കി അധ്യക്ഷന്‍ മാര്‍ ജോസ് കല്ലുവേലില്‍ പിതാവ് ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. കനേഡിയന്‍ രാഷ്ട്രീയ- സാംസ്‌ക്കാരിക പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും. 

എഡ്മണ്ടന്‍ സ്റ്റോണി പ്ലേനിലുള്ള ഹെറിട്ടേജ് പാര്‍ക്ക് ഓഡിറ്റോറിയത്തിലാണ് പരിപാടി. ഏപ്രില്‍ 21ന് ഉച്ചക്ക് രണ്ടരയ്ക്ക് വിശുദ്ധ കുര്‍ബാനയോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുക. 

മാര്‍ ജോസ് കല്ലുവേലില്‍ പിതാവ് ദിവ്യബലിയിലെ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്നു നടക്കുന്ന പൊതുചടങ്ങും സാംസ്‌ക്കാരിക ആഘോഷങ്ങളും നാലരയ്ക്ക്‌ ആരംഭിക്കും. വൈകിട്ട് ഏഴരയ്ക്ക് സ്‌നേഹവിരുന്നോടെ പരിപാടികള്‍ അവസാനിക്കും. 

2014 ജനുവരിയില്‍ രൂപംകൊണ്ട സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ ഫൊറോന ഇടവകയുടെ പത്താം വാര്‍ഷിക ആഘോഷങ്ങള്‍ സുഗമമായി നടത്തുന്നതിന് വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു. ഇടവക വികാരി റവ. ഫാ. ജേക്കബ് എടക്കളത്തൂര്‍, അസിസ്റ്റന്റ് വികാരി ഫാ. ജസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചത്. 

ഫിനാന്‍സ് കമ്മിറ്റിക്ക് സജയ് സെബാസ്റ്റ്യന്‍, പ്രോഗ്രാം കമ്മിറ്റിക്ക് സ്മിത ടിജോ, ഇന്‍വിറ്റേഷന്‍/ റിസപ്ഷന്‍ കമ്മിറ്റിക്ക് ഡോ. മേരി കരോലിന്‍, വെന്യൂ കമ്മിറ്റിക്ക് ജോബി ജോര്‍ജ്ജ്, ഫുഡ് കമ്മിറ്റിക്ക് ടിജോ ജോര്‍ജ്ജ്, ഇവന്റ് പ്രമോഷന് ജോസ് മലയാറഅറൂര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു. ഇടവക വികാരി ഫാ. ജേക്കബ് എടക്കളത്തൂറാണ് ജനറല്‍ കണ്‍വീനര്‍. ഇടവക വികാരിയുടേയും അസിസ്റ്റന്റ് വികാരിയുടേയും ഇടവക ട്രസ്റ്റിമാരുടേയും ഇടവ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പത്താം വാര്‍ഷികത്തിനും പാരിഷ് ഡേയുടേയും വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. 

2012 ഒക്ടോബറില്‍ രൂപംകൊണ്ട സെന്റ് അല്‍ഫോന്‍സ മിഷന്‍ 2014 ജനുവരി മുതലാണ് സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ ദേവാലയമായി ഇടവക തലത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. സെന്റ് എഡ്മണ്ട് ദേവാലയത്തില്‍ 2014 ജനുവരി 19ന് സെന്റ് സെബാസ്റ്റ്യന്റെ തിരുനാള്‍ ആഘോഷിച്ചുകൊണ്ടായിരുന്നു ആദ്യ കുര്‍ബാന വികാരി റവ. ഫാ. ജോണ്‍ കുടിയിരിപ്പേല്‍ അര്‍പ്പിച്ചത്. തുടര്‍ന്ന് എല്ലാ ഞായറാഴ്ചകളിലും വിശുദ്ധ ദിവസങ്ങളിലും കുര്‍ബാന അര്‍പ്പിക്കുന്നു. 2014 ജനുവരി 26 മുതല്‍ എല്ലാ ക്ലാസുകളിലേക്കുമുള്ള ക്യാറ്റിക്കിസം ആരംഭിച്ചു. 30 വിദ്യാര്‍ഥികളുമായി തുടങ്ങിയ ക്യാറ്റിക്കിസം ഇപ്പോള്‍ അഞ്ഞൂറിലധികം വിദ്യാര്‍ഥികളുമായി തുടരുന്നു. 

2017 ഫെബ്രുവരിയില്‍ സ്വന്തമായി ഇടവക ദേവാലയം നല്‍കി സ്വര്‍ഗ്ഗീയ പിതാവ് ഇടവകയെ അനുഗ്രഹിച്ചു. ഇപ്പോള്‍ എഴുന്നൂറിലേറെ കുടുംബങ്ങള്‍ ഇടവകയുടെ ഭാഗമാണ്. നൈറ്റ് ഓഫ് കൊളംബസ്, മാതൃവേദി, പയസ് അസോസിയേഷന്‍, കാതലിക്ക് കോണ്‍ഗ്രസ്, എസ് എം വൈ എം, പിതൃവേദി എന്നീ സംഘടനകള്‍ ഇടവകയില്‍ സജീവമാണ്. ഇടവകയുടെ പത്താം വാര്‍ഷികത്തിന് മാധുര്യമായി പുതിയൊരു കുര്‍ബാന സെന്റര്‍ കൂടി 2024 ഏപ്രിലില്‍ ഇടവകയില്‍ ആരംഭിച്ചു.”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments