ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടി. ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പരാജയപ്പെട്ടു. ബിജെപിയുടെ പര്‍വേശ് ശര്‍മ 3000 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ജങ്പുരയില്‍ നിന്നും മത്സരിച്ച മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പരാജയപ്പെട്ടു.
വിജയിച്ച സ്ഥാനാർഥിയെ അഭിനന്ദിക്കുന്നതായും അദ്ദേഹം മണ്ഡലത്തിനായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പാർട്ടി പ്രവർത്തകർ നന്നായി പ്രവർത്തിച്ചുവെന്നും സിസോദിയ പറഞ്ഞു. 2015, 2020 തെരഞ്ഞെടുപ്പുകളില്‍ തകര്‍പ്പന്‍ വിജയം നേടിയ ആം ആദ്മി പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പ്.



