കൊച്ചി : സംവിധായകൻ സനൽകുമാർ ശശിധരനെതിരെ രഹസ്യമൊഴി നൽകി പരാതിക്കാരിയായ നടി. സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും കാണിച്ച് നടി നേരത്തെ പരാതി നൽകിയിരുന്നു. ആലുവ ജുഡീഷ്യൽ ഒന്നാം ക്ലാസ് മസിജ്ട്രേട്ട് കോടതിയിലാണ് നടി മൊഴി നൽകിയത്.
യുഎസിലുണ്ടെന്ന് കരുതുന്ന സനൽകുമാർ ശശിധരനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇയാളെ നാട്ടിലെത്തിക്കാനായി യുഎസ് എംബസിയുമായി പൊലീസ് ബന്ധപ്പെട്ടെന്നാണ് വിവരം. 2022ൽ സമാനമായ വിധത്തിൽ നടിക്കെതിരെ പരാമർശങ്ങൾ നടത്തിയതിന് സനൽകുമാർ ശശിധരന്‍ അറസ്റ്റിലാവുകയും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.



