കൊച്ചി: കൊച്ചിയിൽ അപകടത്തിൽപ്പെട്ട് കപ്പൽ മുങ്ങുന്നു. കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ പതിച്ചു. സ്ഥിതി അതീവ ദുഷ്‌കരം. കപ്പലിൽ അവശേഷിച്ച മൂന്നു പേരെ കൂടി മാറ്റി. നേവിയുടെ കപ്പൽ വെസലിനോട് ചേർന്ന് നിലയിലുറപ്പിക്കുന്നു.
ഇന്ന് കണ്ടെയ്‌നറുകൾ മാറ്റാനുള്ള ശ്രമങ്ങൾ തുടരുമെന്നായിരുന്നു അറിയിച്ചിരുന്നത്. അതിനായി ഇതേ കമ്പനിയുടെ മറ്റൊരു കപ്പൽ എത്തിച്ചിരുന്നു.



