സിറ്റി: ഇന്ത്യൻ മൺസൂൺ ന്യൂനമർദത്തിന്റെ വ്യാപനം മൂലം കുവൈത്തിൽ വാരാന്ത്യത്തിൽ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി കുവൈത്ത് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നേരിയതോ മിതമായതോ ആയ വേഗതയിൽ വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ ഡയറക്ടർ ജനറൽ ധരാർ അൽഅലി അറിയിച്ചു.വ്യാഴാഴ്ച പകൽ താപനില 46 മുതൽ 49 ഡിഗ്രി സെൽഷ്യസ് വരെ താപനില എത്തുമെന്നും, വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 8 മുതൽ 28 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റുണ്ടാകുമെന്നും പ്രവചിക്കപ്പെടുന്നു. കടലിൽ നേരിയതോ മിതമായതോ ആയ തിരമാലകൾ ഉണ്ടാകുമെന്നും 1 മുതൽ 3 അടി വരെ ഉയരുമെന്നും പ്രതീക്ഷിക്കുന്നു. വെള്ളിയാഴ്ചത്തെ കാലാവസ്ഥാ പ്രവചനം പ്രകാരം പകൽ സമയത്ത് 46 മുതൽ 49 ഡിഗ്രി സെൽഷ്യസ് വരെ ചൂടുള്ള താപനിലയും, വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 8 മുതൽ 28 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. രാത്രിയിൽ താപനില 29 മുതൽ 31 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും നേരിയതോ മിതമായതോ ആയ വേഗതയിൽ കാറ്റ് വീശുമെന്നും പ്രതീക്ഷിക്കുന്നു.ശനിയാഴ്ച കാലാവസ്ഥ വളരെ ചൂടുള്ളതായിരിക്കും പകൽ സമയത്ത് താപനില 47 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ എത്താൻ സാധ്യതയുണ്ട്. മണിക്കൂറിൽ 8 മുതൽ 30 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നും പ്രവചിക്കപ്പെടുന്നു. ഈ കൊടും ചൂടിന്റെ സമയത്ത്, പ്രത്യേകിച്ച് പുറത്തെ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശിക്കുന്നു.
കുവൈത്തിൽ വാരാന്ത്യത്തിൽ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരുംകുവൈത്ത്
RELATED ARTICLES



