മോസ്കോ: റഷ്യയിൽ ഭൂചലന പരമ്പര. ഒരു മണിക്കൂറിനിടെ അഞ്ച് ഭൂചലനങ്ങളുണ്ടായി. റഷ്യയുടെ കിഴക്കൻ ഭാഗത്തുള്ള കാംചത്ക മേഖലയുടെ തീരത്തിന് സമീപം റിക്ടർ സ്കെയ്ലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഇതിന് ഏതാനും മിനിറ്റുകൾക്ക് മുമ്പ് സമീപത്ത് 6.7 തീവ്രത രേഖപ്പെടുത്തിയ ഒരു ഭൂചലനവും രേഖപ്പെടുത്തിയിരുന്നു.റഷ്യയിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതേത്തുടർന്ന് തീരദേശ വാസികളോട് തീരത്ത് നിന്ന് മാറി താമസിക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യം ഹവായിയിൽ പ്രത്യേക സുനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീടത് പിൻവലിച്ചു.



