പാലാ: കോൺഗ്രസുമായുള്ള ഭിന്നതകൾക്കിടെ കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫുമായി വേദി പങ്കിട്ടതിന്‍റെ ചിത്രം പങ്കുവച്ച് ശശി തരൂര്‍ എംപി. ഒപ്പം പി.സി ജോര്‍ജിനൊപ്പമുള്ള ചിത്രവും ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി സമാപനത്തിലായിരുന്നും തരൂരും സണ്ണി ജോസഫും ഒരേ വേദിയിലെത്തിയത്. ചടങ്ങിൽ മുഖ്യപ്രഭാഷകനായിരുന്നു എംപി.
ശശി തരൂർ എന്തെങ്കിലും സ്ഥാനത്തേക്കെത്തണമെന്ന് എല്ലാവരും കരുതുന്ന ആളാണെന്നായിരുന്നു അധ്യക്ഷ പ്രസംഗത്തിൽ കര്‍ദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞത്. സുവിശേഷത്തിന്റെ ഗന്ധം പാലായിൽ എപ്പോഴുമുണ്ടെന്ന് ആശംസാപ്രസംഗത്തിൽ തരൂരും പറഞ്ഞു. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് തരൂരിനെ ‘കേരളത്തിൽ നിന്നുള്ള ഒരു കോസ്മോപൊളിറ്റൻ നേതാവ്’ എന്നാണ് വിശേഷിപ്പിച്ചത്.



