ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ട സൗദി സ്വകാര്യമേഖലയിലെ 110 തൊഴിലുടമകൾക്ക് സൗദി ഹെൽത്ത് ഇൻഷുറൻസ് കൗൺസിൽ 25 ലക്ഷം റിയാൽ പിഴ ചുമത്തി. സഹകരണ ആരോഗ്യ ഇൻഷുറൻസ് സംവിധാനത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിനാണ് നിരവധി തൊഴിലുടമകൾക്ക് പിഴ ചുമത്തിയതെന്ന് കൗൺസിൽ വ്യക്തമാക്കി. 110 തൊഴിലുടമകൾക്കെതിരെ ആകെ 2,556,000 റിയാൽ പിഴയാണ് ചുമത്തിയിരിക്കുന്നത്.ജീവനക്കാർക്കും അവരുടെ ആശ്രിതർക്കും നിർബന്ധിത ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ പരിഹരിക്കാനും ഇൻഷുറൻസ് ഉറപ്പാക്കാനും കൗൺസിൽ നിരവധി തവണ മുന്നറിയിപ്പുകൾ നൽകിയിരുന്നു. അതും പാലിക്കാത്ത സാഹചര്യത്തിലാണ് പിഴ ചുമത്തൽ ഉൾപ്പടെയുള്ള നടപടിയെടുത്തത്. സഹകരണ ആരോഗ്യ ഇൻഷുറൻസ് സംവിധാനത്തിെന്റെ ആർട്ടിക്കിൾ 14 വ്യവസ്ഥ ചെയ്യുന്നത് തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം അടയ്‌ക്കേണ്ടത് തൊഴിലുടമകളാണ്.
ഹെൽത്ത് ഇൻഷുറൻസ് നൽകിയില്ല, 110 തൊഴിലുടമകൾക്ക് 25 ലക്ഷം റിയാൽ പിഴ
RELATED ARTICLES



