തൃശൂർ: തൃശൂരിലെ വോട്ടർ പട്ടിക വിവാദത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഡ്രൈവറും വ്യാജ വോട്ട് ചേർത്തെന്ന് ആരോപണം. വ്യാജ വോട്ട് ആരോപണം ഉയർന്ന പൂങ്കുന്നത്തെ ക്യാപിറ്റൽ സി4 ലെ വോട്ടർ എസ് അജയകുമാർ സുരേഷ് ഗോപിയുടെ ഡ്രൈവറാണ്. എന്നാൽ ദ്ദേഹം ഇവിടത്തെ താമസക്കാരനല്ല. തിരുവനന്തപുരം ശാസ്തമംഗലത്താണ് അജയകുമാറിന്റെ വീട്. കഴിഞ്ഞ നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ശാസ്തമംഗലത്ത് ആയിരുന്നു അജയകുമാറിന്റെ വോട്ട്. വോട്ടർ ഐഡി നമ്പർ ഉപയോഗിച്ചാണ് അജയകുമാറിനെ തിരിച്ചറിഞ്ഞത്. സി 4 ഫ്‌ലാറ്റിന്റെ ഉടമയുടെ അറിവില്ലാതെയാണ് അജയകുമാർ തൃശ്ശൂരിൽ മേൽവിലാസം നൽകിയത്.സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്കും ഇരട്ടവോട്ട്; വോട്ടുള്ളത് കൊല്ലത്തും തൃശൂരിലുംഅതേസമയം സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്കും ഇരട്ടവോട്ട് ഉണ്ടായിരുന്നതായി പരാതി ഉയർന്നിട്ടുണ്ട്. തൃശൂരിലും കൊല്ലത്തുമാണ് വോട്ടുണ്ടായിരുന്നത്. കുടുംബ വീടായ ലക്ഷ്മി നിവാസ് മേൽവിലാസത്തിലാണ് കൊല്ലത്തെ വോട്ട്. ഇരവിപുരം മണ്ഡലത്തിലെ 84ാം നമ്പർ ബൂത്തിലാണ് വോട്ടുള്ളത്. ക്രമനമ്പർ 1116ൽ സുഭാഷ് ഗോപിക്കും 1114 ക്രമനമ്പറിൽ ഭാര്യ റാണി സുഭാഷിനും വോട്ടുണ്ട്. എന്നാൽ കൊല്ലത്ത് വോട്ട് ചെയ്‌തോ എന്ന കാര്യത്തിൽ സ്ഥിരീകരണം ഇല്ല.
തൃശൂരിലെ വോട്ടർ പട്ടിക വിവാദം; സുരേഷ് ഗോപിയുടെ ഡ്രൈവറും വ്യാജ വോട്ട് ചേർത്തെന്ന് ആരോപണം
RELATED ARTICLES



